കലവൂർ ഗുരുമന്ദിരം പനയിൽ ജംഗ്ഷനിൽ വച്ച് 30 ഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ഡൽഹി സരിത വിഹാർ
സ്വദേശി മുഹമ്മദ് ബിലാൽ ആണ്
ആലപ്പുഴ ജില്ല ഡാൻസാഫ് ടീമും മണ്ണഞ്ചേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി
ബി .പങ്കജാക്ഷന്റെ നേതൃത്വത്തിൽ ഡൻസാഫ് ടീമിലെ വിഷ്ണു എൻ എസ്, ടോണി വർഗീസ്, അഗസ്റ്റിൻ , സേവിയർ എന്നിവരും മണ്ണഞ്ചേരി പോലീസ് ഇൻസ്പെക്ടർ ടോൾസൺ ജോസഫിന്റെ നേതൃത്വത്തിൽ എസ്ഐ സാനു, ജോസ് ബിനോയ്, ഡ്രൈവർ സിപിഒ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.



