Wednesday, June 12, 2024
Homeഅമേരിക്ക🌺 ശുഭദിനം 🌺 - 2024 | മെയ് 28 | ചൊവ്വ ✍ അർച്ചന...

🌺 ശുഭദിനം 🌺 – 2024 | മെയ് 28 | ചൊവ്വ ✍ അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“പത്തുകിട്ടുകിൽ നൂറുമതിയെന്നും ശതമാകിൽ സഹസ്രം മതിയെന്നും “

പൂന്താനം

ഒരാൾക്ക് ക്രോധം വന്നാൽ നിയന്ത്രണം നഷ്ടപ്പെട്ട്‌ അക്രമങ്ങൾക്ക്‌ മുതിരാറുണ്ട്‌. അവ പിന്നീടൊരിക്കലും ഉണങ്ങാത്ത മുറിവായി കൂടെ തന്നെയുണ്ട് മരുന്നുകൾ കൊണ്ട്‌ ഉണക്കാൻ പറ്റാത്ത ചില മുറിവുകളുണ്ട്‌. ക്രോധവും പകയും സൃഷ്ടിക്കുന്ന മുറിവുകൾ അത്തരത്തിലുള്ളതാണ്‌. പെട്ടെന്ന് ഉണരുകയും സാവധാനം ശമിക്കുകയും ചെയ്യുന്ന വികാരമാണ്‌ കോപം.

ചില മാതാപിതാക്കൾ കുട്ടികൾ ചെയ്യുന്ന ചില തെറ്റുകൾക്ക്‌ അപ്പോഴുണ്ടാകുന്ന ദേഷ്യത്തിൽ കഠിനമായ ശിക്ഷകൾ നൽകാറുണ്ട്‌. പ്രായത്തിന്റെ പക്വതക്കുറവ്‌ കൊണ്ടും അറിവില്ലായ്മ കൊണ്ടും ചെയ്യുന്ന ഇത്തരം തെറ്റുകളെല്ലാം അളക്കുന്ന ഒരേ ത്രാസിലിട്ട്‌ അളക്കാൻ ശ്രമിക്കരുത്‌. പ്രായത്തിന്റെ പക്വതക്കുറവ്‌ മൂലം ഉണ്ടാകുന്ന ഇത്തരം തെറ്റുകൾ ചൂണ്ടിക്കാണിച്ച്‌ കൊടുക്കേണ്ടതിന്‌ പകരം ഇത്തരം കഠിന പീഡനകളാണ്‌ നൽകുന്നതെങ്കിൽ അവയൊരിക്കലും മായ്ക്കാനാകാത്ത മുറിവായി അവശേഷിക്കും.

ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments