Friday, April 17, 2026
Homeകേരളംഡോ .എം .എസ്. സുനിലിന്റെ 375 - മത് സ്നേഹഭവനം ആതിരയുടെ അഞ്ചംഗ കുടുംബത്തിന് വിഷുക്കൈനീട്ടം...

ഡോ .എം .എസ്. സുനിലിന്റെ 375 – മത് സ്നേഹഭവനം ആതിരയുടെ അഞ്ചംഗ കുടുംബത്തിന് വിഷുക്കൈനീട്ടം ആയി സമ്മാനിച്ചു

സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 375-ാമത് സ്നേഹഭവനം ബിജി മാണിയുടെയും നിഷ മാണിയുടെയും സഹായത്താൽ പ്രകാശ് സിറ്റിയില്‍ പ്ലാന്തോട്ടത്തിൽ ആതിര സന്തോഷിനും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽ ദാനവും ഉദ്ഘാടനവും സുപ്രസിദ്ധ സിനിമാതാരം ജോജി. കെ. ജോൺ നിർവഹിച്ചു.

വർഷങ്ങളായി സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാൻ സാധിക്കാതെ മൂന്ന് പെൺകുഞ്ഞുങ്ങളുമായി സുരക്ഷിതമല്ലാത്ത ഒരു ചെറിയ കുടിലിൽ ആയിരുന്നു ആതിരയും സന്തോഷും താമസിച്ചിരുന്നത്. ഏതാനും നാളുകൾക്കു മുമ്പ് സന്തോഷിന്റെ തലയിൽ പാറവീണ് പരിക്കേൽക്കുകയും ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യത്തിലും ആയിരുന്നു.

കുട്ടികളുടെ വിദ്യാഭ്യാസവും വീട്ടുചിലവും ചികിത്സയുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാൻ കഴിയാതെ കുടിലിൽ കഴിഞ്ഞിരുന്നത് നേരിൽ കാണാൻ കഴിഞ്ഞ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ട് മടങ്ങിയ വീട് വിഷു കൈനീട്ടമായി നിർമ്മിച്ചു നൽകി. ചടങ്ങിൽ വാർഡ് മെമ്പർമാരായ ഷേർളി ജോസഫ് ., റെജി തോമസ്., പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ .,അനീഷ് എം .കെ .എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com