Friday, April 17, 2026
Homeഅമേരിക്കഈ ഗാനം മറക്കുമോ ഭാഗം - (48) 'ആശീർവാദം' എന്നപടത്തിലെ 'സീമന്തരേഖയിൽ ചന്ദനം ചാർത്തിയ..' എന്ന...

ഈ ഗാനം മറക്കുമോ ഭാഗം – (48) ‘ആശീർവാദം’ എന്നപടത്തിലെ ‘സീമന്തരേഖയിൽ ചന്ദനം ചാർത്തിയ..’ എന്ന ഗാനം

നിർമല അമ്പാട്ട് .

പ്രിയപ്പെട്ടവരേ ഈ ഗാനം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് സ്നേഹ പൂർവ്വം സ്വാഗതം ചെയ്യുന്നു.

‘ആശീർവാദം’ എന്ന സിനിമയിലെ ‘സീമന്തരേഖയിൽ ചന്ദനം ചാർത്തിയ..’ എന്ന ഗാനമാണ് ഇന്ന് നമ്മൾ കേൾക്കുന്നത്. 1977 ൽ നിർമ്മിച്ച ഈ പടത്തിലെ ഗാനത്തിന്റെ വരികൾ ഭരണിക്കാവ് ശിവകുമാർ ആണ് എഴുതിയത്. എം കെ അർജ്ജുനൻ സംഗീതം നൽകിയ ഗാനം പാടിയത് അക്കാലത്തെ ഗാനകോകിലമായ വാണി ജയറാം.

മലയാള ചലച്ചിത്ര ഗാനങ്ങളുടെ പുഷ്കലമായ ഈ കാലഘട്ടത്തിലാണ് നെഞ്ചോട് ചേർത്ത് പിടിക്കാവുന്ന ഒരു പാട് ഗാനങ്ങളുണ്ടായത്. ഈ കാലഘട്ടങ്ങളിൽ ഈ മഹാരഥന്മാർ ജീവിച്ച അതേഅന്തരീക്ഷത്തിൽ ജീവിക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യവാന്മാർ.

” വൃശ്ചിക മാനത്തെ പന്തലിൽ വെച്ച
പിച്ചക പൂവല്ലിക്കുടിൽ വെച്ചോ!
ആരോടും ചിരിക്കുന്ന കുസൃതിക്ക് പ്രിയദേവൻ
ജീരകക്കസവിന്റെ പുടവ നൽകി!”

എത്ര മനോഹരമായ വരികൾ. അടിത്തറയിട്ട വായനയുടെയും എഴുത്തിന്റെയും കരുത്താണിത്. ബാക്കി ജന്മനാ കിട്ടിയ സിദ്ധിയും.

ആറാട്ട് ഗംഗാതീർത്ഥത്തിൽ വെച്ചോ
ആകാശപ്പാലതൻ തണലിൽ വെച്ചോ
മുത്തിന്മേൽ മുത്തുളള…..
ഹൊ! എന്തൊരു വർണ്ണനാവൈഭവം!
നമുക്കാ വരികൾ കൃത്യമായി ഒന്ന് വായിക്കാം.
സീമന്തരേഖയിൽ ചന്ദനം ചാർത്തിയ
ഹേമന്ത നീലനിശീഥിനീ
മാനസദേവന്റെ ചുംബന പൂക്കളോ
സ്മേരവതീ നിന്റെ ചൊടിയിണയിൽ
ചൊടിയിണയിൽ..
വൃശ്ചികമാനത്തെ പന്തലിൽ വെച്ചോ
പിച്ചകപ്പൂ‍വല്ലിക്കുടിലിൽ വെച്ചോ
ആരോടും ചിരിക്കുന്ന കുസൃതിക്കു പ്രിയദേവൻ
ജീരകക്കസവിന്റെ പുടവതന്നൂ
പട്ടുപുടവ തന്നൂ
നീ ശ്രീമംഗലയായി അന്നു നീ
സീമന്തിനി ആയി
(സീമന്ത രേഖയിൽ….)
ആറാട്ടുഗംഗാതീർഥത്തിൽ വെച്ചോ
ആകാശപ്പാലതൻ തണലിൽ വെച്ചോ
മുത്തിന്മേൽ മുത്തുള്ള സ്നേഹോപഹാരം
മുഗ്ദ്ധവതീ ദേവൻ നിനക്കുതന്നു
ദേവൻ നിനക്കുതന്നു
നീ പുളകാർദ്രയായി അന്നു നീ
സ്നേഹവതി ആയി
(സീമന്ത രേഖയിൽ….)
ഒപ്പം തന്നെ ഈ ഗാനം കൂടി കേൾക്കൂ.

ഗാനത്തിൽ ശബ്ദമാധുരിക്ക് തന്നെയാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. പെരുമ്പറ കൊട്ടിക്കാതടപ്പിക്കുന്ന പാശ്ചാത്തല സംഗീതമില്ല. അത്കൊണ്ട് തന്നെ അന്നത്തെ ഗാനങ്ങൾക്ക് ഇരട്ടിമധുരമുണ്ട്.

ഗാനം എല്ലാവർക്കും ഇഷ്ടപ്പെടല്ലേ’. നിങ്ങളുടെ ഇഷ്ട പടങ്ങളിലെ പാട്ടുമായി   അടുത്ത ആഴ്ച്ചയിൽ വീണ്ടും വരാം.
അമ്പത് എപ്പിസോഡുകളോടെ തൽക്കാലം നിങ്ങളടെ അനുവാദത്തോടെ ഒരു ഇടവേളക്ക് വേണ്ടി നിർത്തട്ടെയോ?

സ്നേഹപൂർവ്വം,

നിർമല അമ്പാട്ട് .

RELATED ARTICLES

3 COMMENTS

  1. എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ട്ടം. തുടർന്നും ഇതുപോലെയുള്ള പഴയ പാട്ടുകൾ പ്രതീക്ഷിക്കുന്നു. 😍

  2. എത്ര കേട്ടാലും മതിവരാത്ത ഗാനം. ആലാപന മധുരിമയും അർത്ഥഭാഗിയും നിറഞ്ഞ ഗാനം തെരഞ്ഞെടുത്തതിൽ സന്തോഷം

Leave a Reply to Romy Benny Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com