Friday, April 17, 2026
Homeകേരളംരണ്ട് കുടുംബങ്ങൾക്ക് കൂടി തണൽ ഒരുക്കി സുനിൽ ടീച്ചർ

രണ്ട് കുടുംബങ്ങൾക്ക് കൂടി തണൽ ഒരുക്കി സുനിൽ ടീച്ചർ

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം .എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 354- മത്തെയും 355 -മത്തെ സ്നേഹഭവനം ആലപ്പുഴ സ്വദേശിയായ സതീഷിന്റെ സഹായത്താൽ കിളിവയൽ ചാത്തന്നൂർ പുഴ കുന്നുവിള വീട്ടിൽ രാധാ ബാലകൃഷ്ണനും രമ്യ ഭവനത്തിൽ വിധവയായ വത്സലക്കുമായി പൂർത്തീകരിച്ചു നൽകി വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം. എസ്. സുനിൽ നിർവഹിച്ചു.

രണ്ടു കുടുംബങ്ങളും സ്വന്തമായി ഭവനം ഇല്ലാതെ യാതൊരു വരുമാനവും ഇല്ലാത്ത അവസ്ഥയിൽ നിത്യ ചിലവുകൾക്ക് പോലും നിവർത്തിയില്ലാതെ കഴിയുകയായിരുന്നു. ഹൃദ്രോഹിയായ രാധ ക്യാൻസർ ബാധിതനായ ഭർത്താവ് ബാലകൃഷ്ണനോടൊപ്പം ചികിത്സാ ചിലവുകൾക്ക് പോലും ബുദ്ധിമുട്ടുകയായിരുന്നു. വിധവയായ വത്സല ജീവിതത്തിൽ ഒറ്റപ്പെട്ട അവസ്ഥയിൽ സ്വന്തമായ ഒരു ഭവനം ഇല്ലാതെ ദുരിത ജീവിതം നയിക്കുകയായിരുന്നു. ഈ രണ്ടു കുടുംബങ്ങളുടെയും അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് വീടുകളും പൂർത്തീകരിച്ച് നൽകുകയായിരുന്നു.

ചടങ്ങിൽ വാർഡ് മെമ്പർ അനിൽ പൂതക്കുഴി, മുൻ പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് ചാത്തന്നൂർ പുഴ, അടൂർ പ്രസ് ക്ലബ്ബ് പ്രസിഡൻറ് ടി .ഡി .സജി, പ്രോജക്ട് കോഡിനേറ്റർ കെ .പി .ജയലാൽ, കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com