Friday, April 17, 2026
Homeകേരളംനടൻ മോഹൻലാലിനെ പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ മോഹൻലാലിനെ പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: നടൻ മോഹൻലാൽ ആശുപത്രിയിൽ. പനിയും ശ്വാസതടസ്സവും നേരിട്ടതിനു പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് മോഹൻലാൽ. മോഹൻലാലിനെ ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്നാണ് സൂചന.

ആശുപത്രി അധികൃതരാണ് നടന്റെ അസുഖവിവരം പുറത്തുവിട്ടത്.  തിരക്കുള്ള സ്ഥലങ്ങളിലെ സന്ദർശനം ഒഴിവാക്കണമെന്നും, അഞ്ചുദിവസത്തെ പൂർണ്ണ വിശ്രമവുമാണ് ഡോക്ടർമാർ മോഹൻലാലിന് നിർദ്ദേശിച്ചിട്ടുള്ളത്.

അതേസമയം താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട വരുന്നതായും ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.എമ്പുരാന്റെ ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നു മോഹൻലാൽ. ആദ്യ സംവിധാന ചിത്രമായ ബറോസിന്റെയും വർക്കുകൾ പുരോഗമിച്ചിരിക്കെ കൊച്ചിയിലത്തെപ്പോഴാണ് അദ്ദേഹത്തിന് അസ്വസ്ഥതകൾ വർദ്ധിച്ചത്. ശ്വാസ തടസ്സം കൂടാതെ മോഹൻലാലിന് മസിൽ പെയിനും ഉണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 64 വയസ്സാണ് മോഹൻലാലിന്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com