Friday, April 17, 2026
Homeകേരളംനെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ നിന്ന് 25 പവൻ കവർന്നു

നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ നിന്ന് 25 പവൻ കവർന്നു

തിരുവനന്തപുരം: നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. 25 പവൻ സ്വർണമാണ് വീട്ടിൽ നിന്നും കവർന്നത്. ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ഊട്ടിയിൽ വിനോദയാത്രയ്ക്ക് പോയിരുന്ന സമയത്താണ് മോഷണം.

ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണം മോഷണം പോയതായി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കുടുംബം നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. അതേസമയം മോഷ്ടാക്കൾ വീട്ടിലെ സിസിടിവിയും തകർത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com