Friday, April 17, 2026
Homeകേരളംപാർസൽ വാങ്ങാൻ വന്ന രണ്ട് യുവാക്കൾ തമ്മിൽ തർക്കം; ഹോട്ടൽ അടിച്ചു തകർത്തു.

പാർസൽ വാങ്ങാൻ വന്ന രണ്ട് യുവാക്കൾ തമ്മിൽ തർക്കം; ഹോട്ടൽ അടിച്ചു തകർത്തു.

മലപ്പുറം : തിരൂരിൽ രണ്ടംഗ സംഘം ഹോട്ടൽ അടിച്ചു തകർത്തു. ഉടമയടക്കം മൂന്ന് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം കഴിക്കാനെത്തിയ ആളിനും പരിക്കേറ്റിട്ടുണ്ട് തിങ്കളാഴ് രാത്രി ഒമ്പതരയോടെ തിരൂർ മൂച്ചിക്കലിലെ ഫ്രഞ്ച് ഫ്രൈസ് എന്ന ഹോട്ടലിലാണ് ആക്രമണമുണ്ടായത്.

ഭക്ഷണം പാർസൽ വാങ്ങാൻ എത്തിയ രണ്ടു യുവാക്കളാണ് ഹോട്ടലിന് നേരെ ആക്രമണം നടത്തിയത്. യുവാക്കൾ തമ്മിലുണ്ടായ വാക്ക് തർക്കം പിന്നീട് ഹോട്ടലിന് നേരയുള്ള ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.

ഹോട്ടൽ ഉടമ താനൂർ കാട്ടിലങ്ങാടി സ്വദേശി മൊല്ലക്കാനകത്ത് അസീസിനും, ജീവനക്കാരനായ പുത്തൻതെരു സ്വദേശി മമ്മിക്കാനകത്ത് ജാഫറിനും, ഭക്ഷണം കഴിക്കാനെത്തിയ ഒരു യുവാവിനുമാണ് ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റത്. മൂന്ന് പേരും ആശുപത്രിയിൽ ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട് മൂച്ചിക്കൽ സ്വദേശികളായ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com