Saturday, October 12, 2024
Homeകേരളംനടൻ നിർമൽ ബെന്നി അന്തരിച്ചു.

നടൻ നിർമൽ ബെന്നി അന്തരിച്ചു.

നടൻ നിർമൽ ബെന്നി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചയോടെയായിരുന്നു 37 കാരനായ നിർമൽ ബെന്നിയുടെ അന്ത്യം. ഇന്ന് പുലർച്ചയോടെയാണ് തൃശൂർ ചേർപ്പിലെ വസതിയിൽ അവശനിലയിൽ നിർമലിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ എന്ന സിനിമയിലൂടെയാണ് നിർമ്മൽ മലയാള സിനിമാലോകത്ത് ശ്രദ്ധേയനായത്. നിർമാതാവ് സഞ്ജയ്‌ പടിയൂർ ആണ് നിർമലിൻറെ വിയോഗ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

കൊമേഡിയൻ ആയാണ് നിർമൽ തൻറെ കരിയർ ആരംഭിക്കുന്നത്. സ്‌റ്റേജ് ഷോകളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും നിർമൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരുന്നു.

2012ൽ ‘നവാഗതർക്ക് സ്വാഗതം’ എന്ന സിനിമയിലൂടെയാണ് നിർമൽ ചലച്ചിത്ര അഭിനയ രംഗത്തെത്തുന്നത്. പിന്നീട്, ‘ആമേൻ’, ‘ദൂരം’, ‘ഡാ തടിയാ’ എന്നിവ ഉൾപ്പെടെ അഞ്ച് ചിത്രങ്ങളിൽ നിർമൽ അഭിനയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments