പള്ളുരുത്തി: ഫേസ് ബുക്ക് വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ യുവതി പിടിയിൽ. തിരുവനന്തപുരം മുണ്ടൻചിറ സ്വദേശി ശോഭയാണ് (29) പിടിയിലായത്. ഫേസ് ബുക്ക് ലിങ്ക് വഴി പരസ്യത്തിലൂടെ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിപ്പ് നടത്തുകയായയിരുന്നു.
ചെല്ലാനം സ്വദേശിനിയുടെ പരാതിയിൽ കണ്ണമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കണ്ണമാലി എസ്.ഐ പൊലീസ് ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പി.ജെ. സന്തോഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽകുമാർ, രജിത്ത് മോൻ, സിവിൽ പൊലീസ് ഓഫിസർ സനിത എന്നിവരടങ്ങുന്ന സംഘം എറണാകുളത്തു നിന്ന് പിടികൂടുകയായിരുന്നു.
പ്രതി സമാനമായ രീതിയിൽ സംസ്ഥാനത്തെ പല സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.



