Wednesday, October 9, 2024
Homeകേരളംഹേമ കമ്മിറ്റി റിപ്പോർട്ട്; സംസ്ഥാന സർക്കാർ സ്ത്രീകളോട് മാപ്പ് പറയണം - കെ.സുരേന്ദ്രൻ.

ഹേമ കമ്മിറ്റി റിപ്പോർട്ട്; സംസ്ഥാന സർക്കാർ സ്ത്രീകളോട് മാപ്പ് പറയണം – കെ.സുരേന്ദ്രൻ.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ കേരളത്തിലെ സ്ത്രീകളോട് മാപ്പു പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.ഹൈക്കോടതി നിർദേശം പിണറായി സർക്കാരിൻറെ മുഖത്തേറ്റ പ്രഹരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. നാല് കൊല്ലം റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് ഹൈകോടതി സർക്കാരിനെ നിർത്തി പൊരിച്ചു.

സിനിമാ മേഖലയിലെ മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളോടുമുള്ള വെല്ലുവിളിയാണ് ഇടതുപക്ഷ സർക്കാർ നടത്തിയത്. ഇത്രയും സ്ത്രീവിരുദ്ധമായ സർക്കാർ കേരളം ഭരിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ഹേമ കമ്മിറ്റി പൂർണ റിപ്പോർട്ട് എസ്.ഐ.ടിക്ക് വിടാനുള്ള കോടതിയുടെ തീരുമാനം സർക്കാരിന് കനത്ത തിരിച്ചടിയാണ്.
മുകേഷിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ അപ്പീൽ കൊടുക്കാനുള്ള എസ്.ഐ.ടിയുടെ നീക്കം സർക്കാർ അട്ടിമറിക്കുകയായിരുന്നു.

എസ്.ഐ.ടിയെ കൂട്ടിലിട്ട തത്തയാക്കാനായിരുന്നു തുടക്കം മുതൽ സർക്കാർ ശ്രമിച്ചത്. വേട്ടക്കാരോടൊപ്പമാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു പിണറായി വിജയനും സംഘവും ചെയ്തത്.സി.പി.എമ്മിൻറെ സ്ത്രീ സൗഹൃദ നിലപാടിലെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് ബോധ്യമായതായും കെ. സുരേന്ദ്രൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments