Wednesday, October 9, 2024
Homeഇന്ത്യകഴിഞ്ഞ വർഷം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണു

കഴിഞ്ഞ വർഷം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണു

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിൽ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നുവീണു. രാജ്കോട്ട് കോട്ടയിലെ 35 അടി ഉയരമുള്ള കൂറ്റൻ പ്രതിമയാണ് തകർന്നത്. കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത പ്രതിമയാണിത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തിരുന്നു.

പ്രതിമ തകർന്നത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം രം​ഗത്തെത്തി. അഴിമതിയുടെ കാര്യത്തിൽ മറാഠാ രാജാവ് ശിവാജിയെപ്പോലും ബിജെപി സർക്കാർ വെറുതെ വിടുന്നില്ലെന്ന് പ്രതിപക്ഷം പരിഹസിച്ചു. നാവികസേനാ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് പ്രതിമ പ്രധാനമന്ത്രി മോദി പ്രതിമ അനാച്ഛാദനം ചെയ്തത്.

പ്രതിമ തകർന്നതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് എൻസിപി (എസ്പി) സംസ്ഥാന പ്രസിഡൻ്റും മുൻ മന്ത്രിയുമായ ജയന്ത് പാട്ടീൽ വിമർശിച്ചു. അതേസമയം സംഭവത്തിൽ അന്വനേഷണം നടത്തുമെന്ന് സർക്കാർ അറിയിച്ചു. പുതിയ പ്രതിമ നിർമ്മിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ഈ വിഷയം വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ദീപക് കേസർകർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments