Wednesday, October 9, 2024
Homeഇന്ത്യആന്ധ്രപ്രദേശിനെ വിറപ്പിച്ച സീരിയൽ കില്ലറായ നാലു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു

ആന്ധ്രപ്രദേശിനെ വിറപ്പിച്ച സീരിയൽ കില്ലറായ നാലു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു

ആന്ധ്രപ്രദേശ്:-ആന്ധ്രപ്രദേശിനെ വിറപ്പിച്ച സീരിയൽ കില്ലറായ നാലു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും നടത്തിയ നാല് സ്ത്രീകളെയാണ് പിടികൂടിയത്.

മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുകയും സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കാൻ സയനൈഡ് കലർത്തിയ പാനീയങ്ങൾ വാഗ്ദാനം നൽകി കൊലപ്പെടുത്തുകയുമാണ് ഇവരുടെ രീതി.

മൂന്ന് സ്ത്രീകളടക്കം നാല് പേരെ ഇവർ കൊലപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു.
ഇരകൾ സയനൈഡ് കലർന്ന പാനീയങ്ങൾ കഴിച്ച് താമസിയാതെ മരിക്കുകയും അതിനുശേഷം അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്യുമെന്ന് പോലീസ് വെളിപ്പെടുത്തി.

ജൂണിൽ നാഗൂർ ബി എന്ന സ്ത്രീയെ സീരിയൽ കില്ലർമാർ കൊലപ്പെടുത്തിയതോടെയാണ് സീരിയൽ കൊലപാതകങ്ങളെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്. മറ്റ് രണ്ട് പേരെ കൊല്ലാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടുവെന്ന് പോലീസ് പറയുന്നു . മഡിയാല വെങ്കിടേശ്വരിയാണ് സംഘത്തിലെ പ്രധാന അം​ഗം.

വെങ്കിടേശ്വരി (32) തെനാലിയിൽ നാല് വർഷത്തോളം സന്നദ്ധപ്രവർത്തകയായി ജോലി ചെയ്യുകയും പിന്നീട് കംബോഡിയയിലേക്ക് പോകുകയും സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തു.ഇവരുടെ പക്കൽ നിന്ന് സയനൈഡും മറ്റ് തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്ക് സയനൈഡ് നൽകിയ ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതികൾ കുറ്റം സമ്മതിച്ചതായി തെനാലി പോലീസ് സൂപ്രണ്ട് സതീഷ് കുമാർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments