Wednesday, October 9, 2024
Homeഅമേരിക്കഒരു ഡാമിന്റെ കഥ, ഒപ്പം കുറെ മനുഷ്യരുടെ ജീവന്റെയും

ഒരു ഡാമിന്റെ കഥ, ഒപ്പം കുറെ മനുഷ്യരുടെ ജീവന്റെയും

ഭദ്ര

രാവിലെ മോന്റെ സ്കൂൾ ബസ് കാത്തു നിൽക്കുമ്പോൾ ഒരു നിയോഗം പോലെ മുന്നിൽ എഞ്ചിനീയർ റോയ് ജോർജ്ജ്‌. ഞങ്ങളുടെ മകനും അവരുടെ മകനും ഒരേ സ്കൂളിൽ പഠിക്കുന്നു. വെക്കേഷന് നാട്ടിൽ പോയോ എന്ന എന്റെ ചോദ്യത്തിന് അല്പം ആശങ്കയോടെ മറുപടി പറഞ്ഞു. ഇല്ല, നാട്ടിൽ പോവാൻ എനിക്ക് പേടിയാണ്. കാരണം ഏത് നിമിഷവും അപകടത്തിലായേക്കാവുന്ന മുല്ലപെരിയാർ ഡാം.

മുല്ലപെരിയാർ ഡാമിനെ കുറിച്ചുള്ള എല്ലാ ഡീറ്റെയിൽസും എന്റെ കയ്യിലുണ്ട്. ഏത് നിമിഷവും പൊട്ടും എന്ന് പറയുന്നത് ഒരു കളിവാക്ക് അല്ല 1979 ൽ ഡാമിന്റെ പലയിടത്തും ലീക്ക് ഉണ്ടായിരുന്നു അത് സിമന്റ്‌ വെച്ച് ബലപ്പെടുത്തി താഴേക്ക് cable anchoring കൊടുത്ത് തല്ക്കാലം സംരക്ഷണം നൽകി എന്നാൽ ഇന്ന് ഡാം വീണ്ടും അപകടത്തിലാണ്. താൻ നാട്ടിൽ പോയാൽ രണ്ട് ദിവസം മാത്രമേ തങ്ങൂ. ഉടനെ തിരിച്ചു വരും. അത്ര ഭയമാണ് നാട്ടിൽ നിൽക്കാൻ

എനിക്ക് കൗതുകം തോന്നി ഞാൻ പറഞ്ഞു ഇതൊക്കെ പൊട്ടും എന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയല്ലോ ഒന്നും സംഭവിച്ചില്ല ഇത് വരെയും. എന്റെ മുഖത്തു പരന്ന ചെറുചിരി ദേഷ്യം പിടിപ്പിച്ചെന്നു തോന്നുന്നു, എന്നിട്ട് പറഞ്ഞു ഒരു ടയർ വാങ്ങുമ്പോൾ അതിന്റെ കാലാവധി രണ്ട് വർഷം എന്ന് എഴുതിയിരുന്നു. ഏതൊ ഭാഗ്യം കൊണ്ട് ആ ടയർ പത്തു വർഷം ഉപയോഗിച്ചു. പക്ഷേ കാലാവധി കഴിഞ്ഞ ആ ടയറിനു യാതൊരു ഗ്യാരണ്ടിയും ഇനിയില്ല അത് പോലെയാണ് മുല്ല പെരിയാർ ഡാമിന്റെ കാര്യവും ഏത് നിമിഷവും എന്തും സംഭവിക്കാം. പിന്നീട് അദ്ദേഹം കുറെയേറെ ഡാമിനെ കുറിച്ചുള്ള ഡോക്യുമെന്റ്സ് അയച്ചു തന്നു. അത് ഞാൻ ഇവിടെ അറ്റാച്ച് ചെയ്യുന്നു.

വെറും 53-മീറ്റർ മാത്രം ഉയരത്തിൽ നിന്നും വരുന്ന അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടത്തെക്കാൾ 12 ഇരട്ടി ഉയരത്തിൽ നിന്നും പതിക്കുന്ന മുല്ലപ്പെരിയാറിന്റെ വെള്ളത്തിന്റെ സംഹാരശേഷിയെക്കുറിച്ചു ആർകെങ്കിലും കണക്കാക്കാൻ പറ്റുമോ..? മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം ഇടുക്കി അണക്കെട്ടിൽ ചെന്ന് അവിടെ നിന്നും താഴോട്ട് വരും എന്നൊക്കെയാണ് ഗവണ്മെന്റ് പറയുന്നത്. എന്നാൽ ഒരു യൂ ടേൺ എടുക്കാൻ മിനക്കെടാതെ വെള്ളം സംഹാര താണ്ഡവം ചെയ്ത് കൊണ്ടൊഴുകും ഒപ്പം അവിടെയുള്ള മണ്ണിനേയും കൂടെ കൂട്ടും. മണ്ണ് മനുഷ്യനെ മൂടും. വായിലും മൂക്കിലും മണ്ണും ചെളിയും വെള്ളവും കയറി ശ്വാസം കിട്ടാതെ പിടഞ്ഞുകൊണ്ട് അനേക ലക്ഷം ജനങ്ങൾ മണ്ണിൽ പുതഞ്ഞു പുതഞ്ഞു മണ്ണോടു ചേരും. ഭൂമി തന്നെ മനുഷ്യർക്കായുള്ള ശവകുടീരങ്ങൾ ഒരുക്കിയിരിക്കും. മറ്റാരും അതിനായ് അവശേഷിക്കുകയില്ലല്ലോ. അതിഭീകരമായ ഒരു അവസ്ഥ നമ്മൾ കാണേണ്ടി വരും.

ഇതൊന്നും നമ്മെ ബാധിക്കില്ല എന്ന ധാരണയിൽ മറ്റു കാര്യങ്ങളിൽ മുഖം പൂഴ്ത്തി കാണേണ്ടത് കാണാനും വേണ്ടത് ചെയ്യാനും നമ്മൾ ശ്രദ്ധിക്കില്ല.എറണാകുളം ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ വരെയും ബാധിക്കും എന്നാണ് പറഞ്ഞത്. തിരുവനന്തപുരത്തുള്ളോർക്ക് കുഴപ്പമില്ല അതും പറഞ്ഞു അവർ ചട്ടി പിരിവ് നടത്തും. പിരിവെടുക്കാൻ വിദേശ യാത്രയും ചെയ്തേക്കാം . പൊലിയുന്ന ജീവനുകൾ ആർക്കും തിരിച്ചെടുക്കാൻ കഴിയില്ലല്ലോ . ഒരു ദുരന്തം വന്നിട്ട് അല്ല ആക്ഷൻ എടുക്കേണ്ടത്. ദുരന്തം ഉണ്ടാവാൻ കാത്തിരിക്കാതെ അത് ഒഴിവാക്കി ജീവൻ സുരക്ഷിതമാക്കുകയാണ് വേണ്ടത്.

ഇത് ബാധിക്കുന്ന ലക്ഷകണക്കിന് ജനങ്ങളിലേയ്ക്ക് നിങ്ങൾ ഈ സന്ദേശം എത്തിക്കുമല്ലോ

🌹 മുല്ലപെരിയാർ ഡാം ഇൻസ്പെക്ഷൻ ടീമിൽ പങ്കെടുക്കുകയും ആ പദ്ധതിയെക്കുറിച്ചു നല്ല സാങ്കേതിക അറിവുമുള്ള ഒരു മുൻ കെ എസ് ഇ ബി എഞ്ചിനീയറാണ് റോയ് ജോർജ്ജ്.അദ്ദേഹം എഴുതിയ വാക്കുകൾ ഞാൻ ഇവിടെ പകർത്തുന്നു 🌹

എന്റെ സഹോദരങ്ങളെ,
പ്രിയപ്പെട്ട Adv.Nedumpara സാർ നേതൃത്വം കൊടുത്തു നടത്തുന്ന ഈ നിയമപോരാട്ടങ്ങളോട് ലോകമെമ്പാടുമുള്ള നമ്മുടെ സഹോദരങ്ങളുടെ ഒറ്റക്കെട്ടായ പിന്തുണ കൊടുക്കേണ്ടത് എല്ലാവരുടെയും കടമയാണ്. 2021 December ൽ File ചെയത PIL മുതൽ യാതൊരു pubilicity ഇല്ലാതെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ അത് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

2006, 2014 എന്നീ കോടതിവിധികളെ സൂക്ഷമായി പരിശോധിച്ചാൽ പ്രധാനമായും രണ്ടു കാര്യങ്ങളിലുള്ള ഉറപ്പിന്റെ പേരിലാണ് കോടതി ആ വിധിയിലേക്ക് എത്തിച്ചേർന്നതെന്നു മനസ്സിലാവും.

1. 1979-ലെ Reinforcement Work നു ശേഷം ‘Dam 100 % Safe ആണ്’ – അതുകൊണ്ടു ‘അത് എക്കാലത്തും നിലനിൽക്കുന്ന അനശ്വര നിർമ്മിതിയാണ്’ എന്നുള്ള Report കൾ.
(യാതൊരുവിധ പഠനങ്ങളുടെയും പിൻബലമില്ലാതെ കുറച്ചു ഉദ്യോഗസ്ഥരും അവരെ സപ്പോർട്ട് ചെയ്ത സകല ‘വിധക്തരും’ കൂടി ഉണ്ടാക്കിയ ആ Report നെ ചോദ്യം ചെയ്യാൻ അന്ന് നമുക്ക് ആരും ഉണ്ടായില്ല – ആയതിനെ ചോദ്യം ചെയ്യാൻ ആർക്കും ഇനി ഒരു അവസരവുമില്ല).

2. ഇനി ഏതെങ്കിലും കാരണവശാൽ Mullaperiyar Dam തകർന്നാൽ ആ വെള്ളം മുഴുവനും വളരെ സുരക്ഷിതമായി ഒഴുകി വന്നു Idukki Dam ൽ വന്നു ചേരുകയും യാതൊരു കുഴപ്പവുമുണ്ടാകുമായില്ല എന്ന ഉറപ്പ്‌.
(ഇത് വലിയ തമാശയോടെ കാണേണ്ട “ഉറപ്പ്‌” തന്നെയാണ് – കാരണം അത് “അനശ്വര നിർമ്മിതിയാണ്” എങ്കിൽ പിന്നെ ഈ രണ്ടാമത്തെ ഉറപ്പിന്റെ ആവശ്യമില്ലല്ലോ? *നാളെ രാവിലെ സൂര്യൻ ഉദിച്ചില്ലെങ്കിൽ ചെയ്യേണ്ട മുൻകരുതലുകളെക്കുറിച്ചു പറയുന്നതിന് തുല്യമാണത് ആ ഉറപ്പിനെക്കുറിച്ചു പറയുന്നത്. *
യാതൊരു പഠനങ്ങളുടെയും പിൻബലമില്ലായുള്ള ആരുടെയൊക്കെയോ വെറും നിഗമനങ്ങകളുടെ പേരിലുള്ള ആ ഉറപ്പിനെയാണ് ഇനിയും നമുക്ക് കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയുന്ന ഏക വഴി.
*Mullaperiyar Dam തകർന്നാൽ ഒരു തുള്ളി വെള്ളം പോലും Idukki Dam ൽ ചെന്നെത്തുകയില്ല എന്ന സത്യത്തെയാണ് കോടതിയുടെയും പൊതുജങ്ങളുടെയും മുൻപിൽ നമ്മൾ ഇനി തെളിയിക്കേണ്ടത്. *ശരിയായ പഠനങ്ങളുടെ പിൻബലത്തിലുള്ള നമ്മുടെ ആ വാദം തെറ്റാണെന്നു തെളിയിക്കാൻ കോടതിക്കും സർക്കാരുകൾക്കും ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും ബാധ്യതയാകും – അപ്പോൾ ആ സത്യം വെളിച്ചത്താവുകയും, 2006, 2014 ലെ വിധികളിൽ ബഹു. കോടതി കബിളിപ്പിക്കപ്പെട്ടു എന്ന് തെളിയുകയും ചെയ്യും. ആ തിരിച്ചറിവ് നമ്മുടെ ലക്ഷ്യത്തിലേക്കുള്ള നേർപാത തുറന്നു തരുമെന്ന് വിശ്വസിക്കുന്നു.
വിശ്വസ്തതയോടെ,

Eng. Roy George, Kuwait.
Phone +965 6969 3030

ഇപ്പോഴുള്ള ഡാം ഡികമ്മിഷൻ ചെയ്ത് സുരക്ഷിതമായ അകലത്തിൽ ബലവത്തായ മറ്റൊരു ഡാം നിർമ്മിക്കുക എന്നതാണ് പരിഹാരമായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഒരു ഇന്റർനാഷണൽ ഏജൻസി വഴി കൃത്യമായി ഡാമിന്റെ പരിശോധനയും അന്വേഷണങ്ങളും നടത്തിയാലേ കാര്യങ്ങൾ സുവ്യക്തമാകൂ. വിദേശത്ത് നിന്നുമുള്ള experts ന്റെ ഒരു സംഘത്തെ ഇതിനായി നിയോഗിക്കണം.നിങ്ങൾ ഏവരും ഇതൊരു ചർച്ചയ്ക്ക് വിധേയമാക്കി സൊല്യൂഷൻ ഉണ്ടാക്കാൻ ശ്രമിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ബഹുമാനപ്പെട്ട അഡ്വക്കേറ്റ് മാത്യു നെടുമ്പാറയെ ഫോണിൽ വിളിക്കാം. അഡ്വക്കേറ്റ് മാത്യു നെടുമ്പാറ: ഫോൺ +91 98205 35428

ഭദ്ര ✍️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments