പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഇസ്ലാമാബാദിൽ പുനരാരംഭിക്കുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
‘അടുത്ത രണ്ട് ദിവസത്തിനുള്ളിൽ എന്തെങ്കിലും സംഭവിക്കാം, കാരണം ഞങ്ങൾ അങ്ങോട്ട് പോകാൻ താല്പര്യപ്പെടുന്നു, നിങ്ങൾ ഇസ്ലാമാബാദിൽ തുടരണം’ ന്യൂയോർക്ക് പോസ്റ്റുമായുള്ള അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
ഇസ്ലാബാദിൽ നടന്ന ആദ്യ ചർച്ചയിൽ ഇറാനും യുഎസും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ഇരുപക്ഷവും പറഞ്ഞിരുന്നു. താത്കാലിക വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുമ്പായി തന്നെ രണ്ടാം ഘട്ട ചർച്ച നടക്കുമെന്നാണ് സൂചന.
ആദ്യ 24 മണിക്കൂറിൽ ഒരു കപ്പലിനും യുഎസ് ഉപരോധം മറികടക്കാൻ സാധിച്ചിട്ടില്ലെന്ന് യുഎസ് സൈന്യം അവകാശപ്പെട്ടിരിക്കുന്നത്. ആറ് ചരക്ക് കപ്പലുകളെ തിരികെ അയച്ചതായും യുഎസ് സൈന്യം അറിയിച്ചു.



