Friday, April 17, 2026
Homeകേരളംലാലേട്ടന്റെ സർപ്രൈസ് വിഷുക്കൈനീട്ടം; 'അതിമനോഹരം' ഫസ്റ്റ് പോസ്റ്റർ പുറത്ത്

ലാലേട്ടന്റെ സർപ്രൈസ് വിഷുക്കൈനീട്ടം; ‘അതിമനോഹരം’ ഫസ്റ്റ് പോസ്റ്റർ പുറത്ത്

ഓരോ മലയാളികളും വിഷു ആഘോഷമാക്കുന്നതിന്റെ ഇടയിൽ മലയാള സിനിമ ലോകത്തിന് ലാലേട്ടന്റെ വിഷുക്കൈനീട്ടം ലഭിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ലാലേട്ടന്റെ ഏറ്റവും പുതിയ സിനിമയായ L366 എന്ന സിനിമയുടെ പേര് റിവീൽ ചെയ്തു കൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. “അതിമനോഹരം ” എന്നാണ് സിനിമയുടെ പേര്. സിനിമ അനൗൺസ് ചെയ്തത് മുതൽ മോഹൻലാൽ തരുൺ മൂർത്തി ആഷിക് ഉസ്മാൻ ചിത്രം L366 എന്നാണ് സിനിമ അറിയപ്പെട്ടത് എന്നാൽ വിഷുദിനത്തിൽ രാവിലെ പത്തേ പത്തിന് സോഷ്യൽ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.

മലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പോലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാൽ ടി. എസ്. ലവ് ലാജന്റെ ലുക്കോട് കൂടിയ ഫസ്റ്റ് ലുക്ക് ആണ് പുറത്തുവിട്ടിരിക്കുന്നത്. മലയാള സിനിമ ലോകവും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫസ്റ്റ്ലുക്ക് ഇരുകൈയും നീട്ടി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

മലയാള സിനിമയിലെ വമ്പൻ വിജയമായിരുന്ന തുടരും എന്ന ചിത്രത്തിനു ശേഷം അടുത്ത ലാലേട്ടൻ തരുൺ മൂർത്തി ചിത്രമാണ് “അതിമനോഹരം” . ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന ലാലേട്ടൻ ചിത്രമാണിത്

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്, തുടരും ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട്‌ ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്‌സ് സേവിയര്‍. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com