കൊല്ലം : കൊല്ലം കടയ്ക്കൽ കുറ്റിക്കാട് സ്വദേശി ബൈജു മരിച്ചത് പേവിഷബാധയേറ്റെന്ന് ആണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയിലാണ് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിന് പിന്നാലെ ബൈജു മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം. ബൈജുവിന് എങ്ങനെയാണ് പേവിഷബാധയേറ്റതെന്ന് പരിശോധിക്കുകയാണ്.



