കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ പിതാവ് കുത്തിക്കൊന്നു. ജോൺ എന്നയാളാണ് മകൻ ക്രിസ്റ്റിയെ ( 24 ) കൊലപ്പെടുത്തിയത്.
ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യ ലഹരിയിലാണ് കൊലപാതകം. കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയായിരുന്നു. ജോണിനെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു.