Friday, April 17, 2026
Homeകേരളംസംസ്ഥാനത്തു സ്വർണ വിലയിൽ നേരിയ ഇടിവ്: ഇന്ന് പവന് 80 രൂപ കുറഞ്ഞ് പവന് 53,640...

സംസ്ഥാനത്തു സ്വർണ വിലയിൽ നേരിയ ഇടിവ്: ഇന്ന് പവന് 80 രൂപ കുറഞ്ഞ് പവന് 53,640 രൂപയായി

രണ്ട് ദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടർന്ന സ്വർണ്ണവിലക്ക് ഇന്ന് നേരിയ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് പവന് 53,640 രൂപയും, ഗ്രാമിന് 6,705 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.

ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണവില‌ വീണ്ടും കൂടുന്ന കാഴ്ചയാണ് ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടത്. എന്നാൽ പിന്നീട് 50,000 രൂപയിലേക്ക് സ്വർണ്ണവില ഇടിച്ചിറങ്ങിയിരുന്നു. ഇപ്പോൾ വീണ്ടും കുതിച്ചുയരുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്.

കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെയാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴേക്കു കുതിച്ചത്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ തന്നെ പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്.

ജൂലൈ 17 നായിരുന്നു ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഇതിനുമുമ്പ് സ്വർണ്ണവില എത്തിയത്. 55,000 രൂപ. സ്വർണ്ണവിലയിൽ റെക്കോർഡ് തീർത്ത മാസമാണ് മെയ്. 55,120 രൂപയായിരുന്നു മെയ് 20ന് വിപണിയിലെ നിരക്ക്.

ആഗസ്റ്റ് മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ

. ആഗസ്റ്റ് 1- 51,600,ആഗസ്റ്റ് 2- 51,840, ആഗസ്റ്റ് 3- 51,760, ആഗസ്റ്റ് 4- 51,760, ആഗസ്റ്റ് 5- 51,760, ആഗസ്റ്റ് 6- 51,120, ആഗസ്റ്റ് 7- 50,800, ആഗസ്റ്റ് 8- 50,800, ആഗസ്റ്റ് 9- 51,400, ആഗസ്റ്റ് 10- 51,560, ആഗസ്റ്റ് 11- 51560, ആഗസ്റ്റ് 12- 51760, ആഗസ്റ്റ് 13- 52,520, ആഗസ്റ്റ് 14- 52,440, ആഗസ്റ്റ് 15- 52440, ആഗസ്റ്റ് 16- 52,520, ആഗസ്റ്റ് 17- 53,360, ആഗസ്റ്റ് 18- 53,360, ആഗസ്റ്റ് 19- 53,360, ആഗസ്റ്റ് 20- 53,280, ആഗസ്റ്റ് 21- 53,680, ആഗസ്റ്റ് 22- 53,440, ആഗസ്റ്റ് 23- 53,280, ആഗസ്റ്റ് 24- 53,560, ആഗസ്റ്റ് 25- 53,560, ആഗസ്റ്റ് 26- 53560, ആഗസ്റ്റ് 27- 53560, ആഗസ്റ്റ് 28- 53,720, ആഗസ്റ്റ് 29- 53,720, ആഗസ്റ്റ് 30- 53,640.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com