Thursday, April 16, 2026
Homeകേരളംതിരൂരിൽ വീണ്ടും മുഖംമൂടി കവർച്ചസംഘമെത്തി.

തിരൂരിൽ വീണ്ടും മുഖംമൂടി കവർച്ചസംഘമെത്തി.

തിരൂർ: തൃക്കണ്ടിയൂരിൽ വീണ്ടും കവർച്ചസംഘമെത്തി. മുഖംമൂടിയിട്ട് മാരകായുധങ്ങളുമായി വീടുകൾക്കു ചുറ്റും രാത്രി കവർച്ചയ്ക്ക് നടക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു.

ആധാരമെഴുത്തുകാരനായ വെളിയമ്പാട്ട് ശിവശങ്കരൻ നായരുടെ വീട് കുത്തിത്തുറന്ന് നാലരലക്ഷം രൂപ ഈയിടെ കൊള്ളയടിച്ചിരുന്നു. പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അന്ന് സിസിടിവിയിൽ പതിഞ്ഞ അതേ കവർച്ചക്കാരാണ് വീണ്ടുമെത്തിയതെന്ന് സംശയിക്കുന്നു. രൂപസാദൃശ്യമുണ്ട്.
ആഗ്രൂപ്പ്‌
വ്യാഴാഴ്ച അർധരാത്രി രണ്ടുപേർ മുഖംമൂടിയും മാരകായുധങ്ങളുമായി അഞ്ചു വീടുകളിലെത്തി. മാധവൻ, രാമകൃഷ്ണൻ, കോമളം എന്നിവരുടെ വീട്ടിനു മുൻപിലും എത്തി.

കോരോത്തിൽ ഹംസക്കുട്ടിയുടെ വീടിന്റെ ഗ്രിൽ തകർത്ത് അകത്തുകടക്കുകയും കുട്ടികളുടെ സ്കൂൾ ബാഗിൽനിന്ന് പണമെടുക്കുകയും ചെയ്തു. വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

തൃക്കണ്ടിയൂർ നിവാസികളോട് രാത്രിയിൽ ജാഗ്രത പുലർത്താൻ പോലീസ് നിർദേശിച്ചു. രാത്രികാല പട്രോളിങ് ശക്തിപ്പെടുത്താൻ തൃക്കണ്ടിയൂർ നെറ്റ്‌വ െറസിെഡൻസ് അസോസിയേഷൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണമാരംഭിച്ചതായി ഡിവൈഎസ്‍പി പ്രേമാനന്ദ കൃഷ്ണൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com