മികച്ച നടനുള്ള ദേശീയ അവാർഡ് ജേതാവും നാടക– സിനിമാരംഗത്തെ അതുല്യ പ്രതിഭയുമായ പി.ജെ.ആന്റണിയുടെ ഭാര്യ മേരി ആന്റണി ( 94) നിര്യാതയായി. മകൾ അഡ്വക്കേറ്റ് എലിസബത്ത് ആന്റണിയുടെ വസതിയിൽ വച്ച് ആയിരുന്നു അന്ത്യം.
എലിസബത്ത് ആന്റണിയെ കൂടാതെ ജോസഫ് എന്നൊരു മകനുമുണ്ട്. പാലാ സ്വദേശിയായ മേരി ഇൻക്വിലാബിന്റെ മക്കൾ എന്ന നാടകത്തിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് പിജെ ആന്റണിയെ പരിചയപ്പെട്ടതും ജീവിതസഖിയായി മാറുന്നതും.
മൃതദേഹം മകൾ എലിസബത്ത് ആന്റണിയുടെ കടവന്ത്ര പുത്തൻപുരയ്ക്കലിലെ വസതിയിൽ വൈകിട്ട് മൂന്നു മാണി വരെ പൊതുദർശനത്തിനു വയ്ക്കും. നാളെ വൈകുന്നേരം നാലു മണിയ്ക്ക് പോണേക്കര സെന്റ്ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിലെ പി.ജെ.ആന്റണിയുടെ കല്ലറയിൽ സംസ്ക്കരിക്കും.



