Friday, April 17, 2026
Homeകേരളംതിരുവനന്തപുരത്ത് വിവാഹത്തട്ടിപ്പുകാരി അറസ്റ്റിൽ

തിരുവനന്തപുരത്ത് വിവാഹത്തട്ടിപ്പുകാരി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹത്തട്ടിപ്പുകാരിയായ എറണാകുളം സ്വദേശിയായ രേഷ്മയാണ് പിടിയിലായത്. ഏഴാമത്തെ കല്യാണത്തിന് തൊട്ട് മുമ്പാണ് യുവതി പിടിയിലായത്. വരനായ പഞ്ചായത്ത് അംഗമാണ് താലികെട്ടിന് മുമ്പ് തട്ടിപ്പ് പിടികൂടിയത്. രേഷ്മ നടത്തിയത് അമ്പരപ്പിക്കുന്ന വിവാഹത്തട്ടിപ്പാണെന്ന് പൊലീസ് പറയുന്നു. രണ്ട് വിവാഹം കൂടി നിശ്ചയിച്ചിരുന്നു.

അവസാനമായി വിവാഹം കഴിക്കാനിരുന്ന പഞ്ചായത്തംഗമായ പ്രതിശ്രുത വരനാണ് യുവതിയുടെ വിവാഹ തട്ടിപ്പ് കണ്ടെത്തുന്നത്. പഞ്ചാത്തംഗത്തിൻ്റെ നമ്പർ വിവാഹ ആലോചനക്കായുള്ള വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ശേഖരിച്ച ശേഷം പെൺകുട്ടിയുടെ അമ്മയാണെന്ന് പറഞ്ഞ് മറ്റൊരു സ്ത്രീയാണ് വരനെ ആദ്യം വിളിക്കുന്നത്.

പിന്നീട് യുവതി വരനുമായി സംസാരിക്കുമ്പോള്‍ താന്‍ ദത്ത് പുത്രിയാണെന്നും അമ്മ ഉപദ്രവിക്കാറുണ്ട് എന്ന് പറഞ്ഞ് സഹതാപം പിടിച്ചുപറ്റു. പിന്നാലെ വിവാഹം ചെയ്ത് കടന്ന് കളയുന്നതാണ് യുവതിയുടെ രീതി.

എന്നാൽ, സംശയം തോന്നിയ യുവതി പഞ്ചായത്ത് അംഗം യുവതി ബ്യൂട്ടിപാര്‍ലറില്‍ പോയ സമയത്ത് ബാഗ് പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചതായത്. മുമ്പ് വിവാഹം കഴിച്ചതിൻ്റെ രേഖ പഞ്ചായത്ത് അംഗം കണ്ടെത്തിയതോടെയാണ് വിവരം പൊലീസിനെ അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com