Saturday, September 21, 2024
Homeകഥ/കവിതകണ്ണാന്തളിയുടെ കാലൊച്ച അടുത്തു വരുന്നു (കവിത) ✍ശ്രീ മിഥില

കണ്ണാന്തളിയുടെ കാലൊച്ച അടുത്തു വരുന്നു (കവിത) ✍ശ്രീ മിഥില

ശ്രീ മിഥില

മനസ്സിൽ മുക്കുറ്റിയുടെ
ഊഞ്ഞാലാട്ടം

തുമ്പിയെ കല്ലെടുപ്പിച്ച കൈകളിൽ
ഇന്നു മലയുടെ കനത്ത ഭാരം

കോടിയുടുത്ത ഓണ നിലാവിനു
വരവേൽപ്പു നേരുന്ന
നക്ഷത്ര പ്പൂക്കളം

സദ്യയൊരുക്കി കാത്തിരിക്കുന്ന
അമ്മക്കിളികൾക്ക്
വറുത്തുപ്പേരിയുടെ
സുഗന്ധം

പുലിക്കളിയാടുന്ന
ചെമ്പരത്തിക്കു
തെച്ചി പ്പൂവിന്റെ
താളമേളം

പൂവടയും പൂത്ത തുമ്പ ക്കുടങ്ങളും
മാവേലി മന്നനും
വാമനനും

ഒലിച്ചു പോയ ദുരന്തവേദന
മറന്നു പോകുന്ന
മാലോകരും

പകച്ചു പോകുന്നു
ഭയന്നിടുന്നു
മതങ്ങൾ വേണ്ട
മനുഷ്യരേ

ശ്രീ മിഥില

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments