Friday, April 17, 2026
Homeഇന്ത്യരാജ്യത്ത് മൂന്ന് റെയിൽവേ ഇടനാഴികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി: 6,456 കോടി രൂപയുടെ...

രാജ്യത്ത് മൂന്ന് റെയിൽവേ ഇടനാഴികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി: 6,456 കോടി രൂപയുടെ മൂന്ന് പദ്ധതികളാണ്

ന്യൂഡൽഹി: രാജ്യത്ത് മൂന്ന് റെയിൽവേ ഇടനാഴികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. രണ്ട് പുതിയ ലൈനുകൾക്കും ഒരു മൾട്ടി ട്രാക്കിങ് പ്രൊജക്റ്റിനുമാണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. 6,456 കോടി രൂപയുടെ മൂന്ന് റെയിൽവേ പദ്ധതികൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാകും പദ്ധതി നടപ്പാക്കുക.

രണ്ട് പുതിയ റെയിൽവേ ലൈനുകളും ഒരു മൾട്ടി ട്രാക്കിംഗ് പ്രോജക്ടും അംഗീകരിച്ച പദ്ധതികളിൽ ഉൾപ്പെടുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ ഏഴ് ജില്ലകൾക്ക് സഹായമാകും പദ്ധതി.

300 കിലോമീറ്റർ ദൂരമാകും ഉണ്ടാകുക. 14 പുതിയ സ്റ്റേഷനുകൾ ഉണ്ടാകും. കാർഷിക ഉത്പന്നങ്ങൾ, വളം, കൽക്കരി, ഇരുമ്പയിര്, സ്റ്റീൽ, സിമൻ്റ്, ചുണ്ണാമ്പുകല്ല് എന്നിവയുടെ ഗതാഗതത്തിനാകും പ്രധാനമായും ഈ പാതകൾ ഉപയോഗിക്കുക. മൾട്ടി ട്രാക്കിങ് സംരംഭം തിരക്കുള്ള റെയിൽവേ സെക്ഷനുകളിലെ തിരക്ക് കുറയ്ക്കും.

ജംഷഡ്പൂർ, പുരുലിയ, അസൻസോൾ എന്നീ പ്രധാന നഗരങ്ങളെ ഉൾക്കൊള്ളുന്നതാണ് പുതിയ റെയിൽ പദ്ധതി. വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ചാകും പദ്ധതിയെന്ന് മന്ത്രാലയം അറിയിച്ചു. ഗതാഗത ശൃംഖലകൾ നവീകരിക്കാനും പാതകളുടെ വിപുലീകരണവും വർധിപ്പിക്കുകയാണ് പദ്ധതികൾ കൊണ്ട് ലക്ഷ്യമിടുന്നത്.

സാമ്പത്തിക വളർച്ച ശക്തിപ്പെടുത്താൻ ഈ പദ്ധതികൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ജംഷഡ്പൂർ – പുരുലിയ – അസൻസോൾ ലൈൻ 121 കിലോമീറ്റർ പദ്ധതി 2,170 കോടി രൂപ ചെലവിൽ വികസിപ്പിക്കും. പദ്ധതികൾക്ക് കീഴിൽ വരുന്ന 14 പുതിയ സ്റ്റേഷനുകൾ പൂർത്തിയാകുന്നതോടെ നുവാപദ, ഈസ്റ്റ് സിംഗ്ബം എന്നീ ജില്ലകളിലേക്കുള്ള ട്രെയിൻ മാർഗവും അതുവഴിയുണ്ടാകുന്ന ബന്ധവും ശക്തമാകും.

പുതിയ ലൈൻ പദ്ധതികൾ ഏകദേശം 1,300 ഗ്രാമങ്ങളിലേക്കും ഏകദേശം 11 ലക്ഷം ജനങ്ങൾക്കും സഹായകരമാകും. ചരക്ക് കൈമാറ്റത്തിൻ്റെ കാര്യക്ഷമതയും സാമ്പത്തിക വളർച്ചയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ റെയിൽവേയുടെ ഒരു പ്രധാന ചുവടുവെപ്പാണ് ഈ പദ്ധതികൾ.

സ്വകാര്യ എഫ്എം റേഡിയോ 234 പുതിയ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
ഇന്ത്യയിലുടനീളമുള്ള 234 പുതിയ നഗരങ്ങളിലേക്ക് സ്വകാര്യ എഫ്എം റേഡിയോ സേവനങ്ങൾ വിപുലീകരിക്കുന്നതിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com