Wednesday, October 23, 2024
Homeഅമേരിക്കഹൃദയം തകരുന്ന കാഴ്ച :-കുവൈറ്റ് ദുരന്തത്തിൽ മരിച്ച 23 മലയാളികള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി.

ഹൃദയം തകരുന്ന കാഴ്ച :-കുവൈറ്റ് ദുരന്തത്തിൽ മരിച്ച 23 മലയാളികള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി.

കൊച്ചി: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമര്‍പ്പിച്ച് അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു.

പോലിസിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്തിമോപചാരം. പൊതുദര്‍ശനത്തിനു ശേഷം ആംബുലന്‍സുകളില്‍ അതാത് സ്ഥലങ്ങളിലേയ്ക്കും, തമിഴ്‌നാട്ടുകാരായ ഏഴ് പേരുടെയും മൃതദേഹം ആംബുലന്‍സുകളില്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments