Monday, October 14, 2024
Homeസ്പെഷ്യൽഎൻജിനീയർ ദിനം-- സെപ്റ്റംബർ 15 ✍ മേരി ജോസി മലയിൽ, തിരുവനന്തപുരം.

എൻജിനീയർ ദിനം– സെപ്റ്റംബർ 15 ✍ മേരി ജോസി മലയിൽ, തിരുവനന്തപുരം.

മേരി ജോസി മലയിൽ, തിരുവനന്തപുരം.

എൻജിനീയർ ദിനം– സെപ്റ്റംബർ 15 

ഒരു രാജ്യത്തിൻറെ സാങ്കേതിക പുരോഗതിക്കായി ഏറ്റവുമധികം സംഭാവന ചെയ്യുന്ന പ്രൊഫഷണൽ വിഭാഗമാണ് എഞ്ചിനീയർമാർ.അവരുടെ നിസ്തൂലമായ സേവനങ്ങളെയും സംഭാവനകളെയും ആദരിക്കാൻ വേണ്ടി എല്ലാ വർഷവും സെപ്റ്റംബർ 15 ഇന്ത്യ ദേശീയ എൻജിനീയർ ദിനമായി ആചരിക്കുന്നു.

ഏറ്റവും പ്രഗത്ഭ എൻജിനീയറായ മോക്ഷ ഗുണ്ടം വിശ്വേശ്വരയ്യരുടെ ജന്മദിനത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് രാജ്യം എഞ്ചിനിയേഴ്സ് ദിനം ആഘോഷിക്കുന്നത്.

ഈ എൻജിനീയർ ദിനത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് ചീഫ് എൻജിനിയറായി വിരമിച്ച എൻറെ പിതാവ് ശ്രീ ടി. ആർ.ജോണിയെക്കുറിച്ച് അദ്ദേഹത്തിൻറെ സഹപ്രവർത്തകനും ആയ ശ്രീ കെ.ജി.ചന്ദ്രശേഖരൻ

തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്ന് രാജ്യത്തെ സ്വാധീനിച്ച എൻജിനീയർമാരെ കുറിച്ച് എഴുതിയ ഒരു ലേഖനത്തിന്റെ ഏകദേശ പരിഭാഷ മലയാളി മനസ്സിന്റെ വായനക്കാർക്ക് കൂടി വേണ്ടി ഞാൻ ഇവിടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.

T.R.Johny (Er. ററി.ആർ.ജോണി)

തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിയാണ് റ്റി. ആർ. ജോണി.1935 ഏപ്രിൽ 13 ന് ഒരു കുലീന ഇടത്തരം കുടുംബത്തിൽ ജനിച്ചു.സ്കൂൾ -കോളേജ് പഠനം ഇരിഞ്ഞാലക്കുടയിലും   തിരുച്ചിറപ്പള്ളിയിലും പൂർത്തിയാക്കി, 1952 ൽ കോളേജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരത്ത് ചേർന്നു.1956-ൽ സിവിൽ എൻജിനീയറിംഗ് പാസായി.ജോലിക്കു അപേക്ഷിക്കാതെ തന്നെ Er. ജോണിയെ തൃശൂരിനടുത്തുള്ള വാഴാനി ജലസേചന പദ്ധതിയിൽ സർക്കാർ നേരിട്ടു നിയമിച്ചു.

27 മീറ്റർ ഉയരമുള്ള, തിരുവിതാംകൂർ – കൊച്ചി സംസ്ഥാനത്തെ ആദ്യത്തെ മൺ അണക്കെട്ടിൻ്റെ നിർമ്മാണത്തിൽ നിന്ന് ലഭിച്ച പരിശീലനവും അനുഭവവുമാണ് അദ്ദേഹത്തെ മൺ അണക്കെട്ടുകളുടെ നിർമ്മാണത്തിൽ വിദഗ്ദ്ധനാക്കിയത്. ഈ മേഖലയിലെ പരിചയവും കഴിവും കാരണം, കെഎസ്ഇബിയുടെ കീഴിലുള്ള പടിഞ്ഞാറെത്തറ (38.5 മീ), കോട്ടഗിരിക്ക് സമീപം (16 മീ), കോട്ടഗിരി (15 മീ), കോസാനി (14 മീ), ഉൾപ്പെടെ കെഎസ്ഇബിയുടെ കീഴിലുള്ള അഞ്ച് മണ്ണുകൊണ്ടുള്ള അണക്കെട്ടുകളുടെ നിർമ്മാണത്തിൽ അദ്ദേഹം പ്രധാന പങ്കു വഹിച്ചു.

(ആനയിറങ്കൽ ഡാം)

കെഎസ്ഇബിയുടെ ആദ്യത്തെ മൺ അണക്കെട്ടായിരുന്നു ആനയിറങ്കലിൽ പണിതത്. 34 മീറ്റർ ഉയരമുള്ള ഈ അണക്കെട്ടിന് ഇരുപത്തിനാല് മണിക്കൂറും വെള്ളം ഒഴുകുന്ന മണലിൽ സ്ഥാപിച്ചതിനാൽ ഗുരുതരമായ അടിത്തറ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഡിപ്പാർട്ട്‌മെൻ്റ് നേരിട്ടാണ് പ്രവൃത്തി നടത്തിയത്. ഇത് അവിടത്തെ എൻജിനീയർമാർക്ക് കൂടുതൽ ബാധ്യത വരുത്തി. ഉപയോഗിച്ച യന്ത്രങ്ങൾ വളരെ പ്രാകൃതമായിരുന്നു, വിദേശനാണ്യം ലാഭിക്കുന്നതിനായി റുപേ ലോൺ സ്കീമിൻ കീഴിൽ വാങ്ങിയതാണ്. കാട്ടാനകളുടെ ഇടതൂർന്ന ആവാസകേന്ദ്രമായിരുന്നു ആ പ്രദേശമെന്ന് പറയേണ്ടതില്ലല്ലോ. പദ്ധതിയുടെ തുടക്കം മുതൽ പൂർത്തിയാകുന്നതുവരെയുള്ള തൻ്റെ നാല് വർഷത്തെ പ്രവർത്തനത്തിനിടയിൽ ഈ കാട്ടാനകൾ തനിക്ക് നല്ല സുഹൃത്തുക്കളായിരുന്നവെന്നു Er. ജോണി അഭിപ്രായപ്പെടാറുണ്ടായിരുന്നു.

34 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ, സംസ്ഥാന സർക്കാരിൻ്റെയും കെഎസ്ഇബിയുടെയും കീഴിലുള്ള തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകളിലെ പദ്ധതി പ്രദേശത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന 17 സ്ഥലങ്ങളിൽ Er. ജോണിക്ക് താമസിക്കേണ്ടിവന്നു. കൂടാതെ, കെഎസ്ഇബിയുടെ മിക്കവാറും എല്ലാ പ്രോജക്ടുകളിലും, ഇൻവെസ്റ്റിഗേഷൻ & പ്ലാനിംഗ്, ഡിസൈൻ, കൺസ്ട്രക്ഷൻ & റിസർച്ച്, മെയിൻ്റനൻസ് എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹത്തിന് സജീവമായ റോളുകൾ വഹിക്കാൻ കഴിഞ്ഞു. Er.റ്റി.ആർ. ജോണി 1990 ഏപ്രിലിൽ ചീഫ് എഞ്ചിനീയറായി വിരമിച്ചു.

കെ.എസ്.ഇ.ബി.യിലെയോ മറ്റേതെങ്കിലും വകുപ്പിലെയോ വളരെ കുറച്ച് എഞ്ചിനീയർമാർക്ക് മാത്രമേ Er. ജോണിയെപ്പോലെ തൻ്റെ അറിവും അനുഭവസമ്പത്തും സംസ്ഥാനത്തിൻ്റെ പ്രയോജനത്തിനായി നടപ്പിലാക്കാൻ അവസരം ലഭിച്ചിട്ടുള്ളൂ. വ്യത്യസ്ത തരത്തിലുള്ള 13 അണക്കെട്ടുകൾ, എട്ട് ടണലുകൾ, ഒമ്പത് പാലങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ അദ്ദേഹത്തിന് സജീവമായി പങ്കെടുക്കാൻ കഴിഞ്ഞു. ന്യൂ ഡൽഹിയിലെ സെൻട്രൽ വാട്ടർ ആൻ്റ് പവർ കമ്മീഷൻ നിർദ്ദേശപ്രകാരം നടത്തിയ അഞ്ച് ഭൂകമ്പശാസ്ത്ര കേന്ദ്രങ്ങളുടെ ഏകോപന പ്രവർത്തനങ്ങളുടെയും ഗവേഷണ പ്രവർത്തനങ്ങളുടെയും ചുമതലയും അദ്ദേഹത്തിനായിരുന്നു.

വിതരണ ശൃംഖലയ്ക്കായി കെഎസ്ഇബി പ്രീകാസ്റ്റ് കോൺക്രീറ്റ് തൂണുകൾ നിർമ്മിക്കാൻ തുടങ്ങിയ സമയത്ത്, പോൾ കാസ്റ്റിംഗ് സ്റ്റേഷനുകൾ പ്രാരംഭ ഘട്ടത്തിൽ നേരിട്ട നിരവധി സാങ്കേതിക പ്രശ്നങ്ങൾ Er. റ്റി. ആർ. ജോണി ഫലപ്രദമായി കൈകാര്യം ചെയ്യുകയും ഉൽപാദന പ്രക്രിയ കാര്യക്ഷമമാക്കുകയും കാസ്റ്റിംഗ് യൂണിറ്റുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്തു. സഹപ്രവർത്തകർക്കും തൊഴിലാളികൾക്കും  ആത്മവിശ്വാസവും ആവേശവും പകരാൻ അദ്ദേഹം വഹിച്ച പങ്ക്‌ ചെറുതല്ല.

Er. ജോണിയുടെ ദീർഘ വീക്ഷണവും സമയോചിതമായ ഇടപെടലുകളും പ്രായോഗിക സമീപനവും ആണ് പൊരിങ്ങൽക്കുത്തിലെ രണ്ടാമത്തെ പവർഹൗസ്, കോഴിക്കോടു വൈദ്യുതിഭവനം എന്നിവ നേരത്തെ പൂർത്തീകരിക്കുന്നതിനു കരണീയമായത്.

 വടക്കേ മലബാറിലെ കുറ്റ്യാടി ഓഗ്‌മെൻ്റേഷൻ സ്കീമിലെ പടിഞ്ഞാറെത്തറ എന്ന ബാണാസുരസാഗർ  അണക്കെട്ടിൻ്റെ അടിസ്ഥാന ജോലികൾ നിർവ്വഹിക്കുന്ന സമയത്താണ് Er. ജോണിയുടെ എഞ്ചിനീയറിംഗ്, മാനേജ്‌മെൻ്റ് വൈദഗ്ദ്ധ്യം പ്രകടമായത്.  അവിടെ അണക്കെട്ട് സാന്ദ്രത കുറഞ്ഞ അസ്തിവാരത്തിലാണ് പടുത്തുയർത്തിയത്.

1990-ൽ വിരമിച്ച ശേഷം, റെയിൽവേയ്‌ക്കായി പ്രി സ്ട്രെസ്ഡ് കോൺക്രീറ്റ് സ്ലീപ്പറുകൾ നിർമ്മിക്കുന്ന ഒരു ഫാക്ടറിയുടെ ജനറൽ മാനേജരായി Er. ജോണി ഒരു അസൈൻമെൻ്റ് ഏറ്റെടുത്തു.

ഒരു ചാർട്ടേഡ് എഞ്ചിനീയറും ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്‌സിൻ്റെ (ഇന്ത്യ) ഫെലോയും,  FIE, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറൽ തെറാപ്പിറ്റിക്‌സ് (MIINT) എന്ന നേച്ചർ ക്യൂർ ഓർഗനൈസേഷനിലെ അംഗം കൂടിയാണ് Er. ജോണി.

കൃത്യനിഷ്ഠയോടെ, മുഖം നോക്കാതെ കർശനമായി നിലപാടുകൾ എടുക്കുന്ന അച്ചടക്കക്കാരനും ഉയർന്ന സമഗ്രതയും ആദർശങ്ങളെ മുറുകെ പിടിച്ചു  ജീവിക്കുന്ന വ്യക്തിത്വത്തിനുടമ. കഠിനാധ്വാനിയായ ഒരു തൊഴിലാളി, വളരെ സൗഹാർദ്ദപരമായ വ്യക്തി, അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ എല്ലാ സഹപ്രവർത്തകരും അദ്ദേഹത്തെ സ്നേഹിച്ചു. Er. ജോണിയിൽ ശ്രദ്ധിക്കപ്പെട്ട ഒരു പ്രശംസനീയമായ ഗുണം, തൻ്റെ മുൻകാല സഹപ്രവർത്തകരുമായി സമ്പർക്കം പുലർത്തുന്നതിൽ അദ്ദേഹം ആനന്ദം കണ്ടെത്തുന്നു എന്നതാണ്.

ഭാര്യയും  മൂന്ന് പെൺമക്കളും ഒരു മകനും  അടങ്ങുന്നതാണ് അദ്ദേഹത്തിൻ്റെ കുടുംബം.മകൻ ടി. ജെ.റാഫേൽ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ ചീഫ് ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായിരുന്നു. മൂന്ന് വർഷം മുമ്പ് ഭാര്യയെ നഷ്ടപ്പെട്ട Er.ജോണി ആഴ്ചകൾക്ക് മുമ്പ് 89-ാം ജന്മദിനം ആഘോഷിച്ചു.ഇരിഞ്ഞാലക്കുടയിലെ വീട്ടിലാണ് താമസിക്കുന്നത്.

  വ്യത്യസ്ത അനുഭവങ്ങളുള്ള ഒരു എഞ്ചിനീയറായ Er.ജോണിയുടെ പ്രധാന അഭിനിവേശം ലേഖനങ്ങളും യാത്രാ കഥകളും എഴുതുക എന്നതാണ്. He has published his service story “ ഒരു എൻജിനിയറുടെ സർവീസുൽസവം” മലയാളത്തിലുള്ള സർവീസു സ്റ്റോറിയാണ്.

in Malayalam.

മൂത്ത മകൾ  സുജ ജോർജ് കടവൻ ബാംഗ്ലൂർ സ്കൂളിൽ വൈസ് പ്രിൻസിപ്പാൾ ആയി ജോലി ചെയ്യുന്നു. ഇളയ രണ്ടു പെൺമക്കൾ – മേരി ജോസി മലയിലും ( മലയാളിമനസ്സ് എഡിറ്റോറിയൽ ബോർഡ് മെമ്പർ)റി റ്റ മാനുവലും അച്ഛന്റെ പാത പിന്തുടർന്ന് അക്ഷരങ്ങളെ പ്രണയിച്ച് സാമൂഹികപ്രസക്തിയുള്ളതും കാലോചിതവും ആയ അനേകം ലേഖനങ്ങളും ചെറുകഥകളും യാത്രവിവരണങ്ങളുമായി സാഹിത്യ സപര്യയിൽ   സാറിന് കൂട്ടായുണ്ട്.

എഞ്ചിനീയർമാർക്ക് അവരുടെ തലച്ചോറും പേനയും ഉപയോഗിച്ച് എന്തും സൃഷ്ടിക്കാനുള്ള മാന്ത്രിക ശക്തിയുണ്ട്. അത്തരം അത്ഭുതകരമായ മനസ്സുകൾക്ക് എൻജിനീയർ ദിനാശംസകൾ നേരുന്നു.അതോടൊപ്പം  ഇത്രയും ബുദ്ധിമുട്ടി അച്ഛൻറെ ഓരോ വിവരങ്ങളും സൂക്ഷ്മതയോടെ ഇന്റർവ്യൂ നടത്തി CEAAT(കോളേജ് ഓഫ് എഞ്ചിനീയറിംഗ് അലുമിനി അസോസിയേഷൻ, തിരുവനന്തപുരം ) യിൽ പ്രസിദ്ധീകരിക്കാൻ  വേണ്ടി നടത്തിയ ഉദ്യമത്തിനു CETAAT യുടെ മുൻ ചെയർമാൻ ശ്രീ കെ. ജി. ചന്ദ്രശേഖരൻ  സാറിനോട് ഒരിക്കൽകൂടി നന്ദി പറഞ്ഞു കൊണ്ട്. 🙏

മേരി ജോസി മലയിൽ, തിരുവനന്തപുരം.✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments