Wednesday, April 15, 2026
Homeകേരളംഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു

ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം : ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തിയ സിപിഒ മാരായ റിയാസ് ജെആർ, മുഹമ്മദ്‌ ഷാഫി, ശ്രീകുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ സിപിഒ മാരാണ് ഇവർ.

കഴിഞ്ഞ ദിവസം പുത്തൻപാലം രാജേഷിനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയ്ക്ക് വിളിക്കാൻ ഫോൺ കൊടുത്തുവെന്നും പ്രതി ആവശ്യപ്പെട്ട സാധനങ്ങൾ വാങ്ങിച്ചു നൽകിയെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഫോൺ ഉപയോഗിച്ച് പ്രതി സുഹൃത്തുക്കളെയും അഭിഭാഷകനെയും വിളിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി ഡിസിപിയുടേതാണ് നടപടി. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ഡിസിപി ഉത്തരവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com