മലപ്പുറം: ഹൃദയാഘാതത്തെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലമ്പൂർ എരുമമുണ്ട സ്വദേശി പുത്തൻ പുരക്കൽ തോമസ് (78) മകൻ ടെൻസ് തോമസ് (50 ) എന്നിവരാണ് മരിച്ചത്.
വീട്ടിൽ കുഴഞ്ഞു വീണ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മകൻ ടെൻസ് വാഹനത്തിൽ കുഴഞ്ഞു വീണത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



