Wednesday, October 9, 2024
Homeകേരളംമലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് ആവേശോജ്വലമായ സ്വീകരണം.

മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് ആവേശോജ്വലമായ സ്വീകരണം.

ആ​ഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് ആവേശോജ്വലമായ സ്വീകരണം. കത്തീഡ്രലി​ന്റെ കിഴക്ക് വശത്തെ ആർച്ചിന് സമീപം എത്തിച്ചേർന്ന മലങ്കര മെത്രാപ്പോലീത്തയെ ഫാ. എം ഐ തോമസ് മറ്റത്തിൽ ,ഫാ. ലിറ്റു തണ്ടാശേരി, ഫാ. ഏബ്രഹാം കരിമ്പന്നൂർ എന്നിവർ ചേർന്നു കാപ്പ അണിയിച്ചു. തുടർന്ന് കത്തീഡ്രൽ ട്രസ്റ്റി പി.എ. ഏബ്രഹാം പുഷ്പഹാരം ഇട്ടു.

ഇരുവശങ്ങളിലായി വരിവരിയായിനിന്ന വിശ്വാസികൾക്ക് ഇടയിലൂടെ വാദ്യമേളങ്ങളുടെ അകമ്പടിയിൽ വൈദികരുടെയും കത്തീഡ്രൽ ഭാരവാഹികളുടെയും നേതൃത്വത്തിൽ മെത്രാപോലീത്തായെ സ്വീകരിച്ചു ആനയിച്ചു. വെള്ള മുത്തിക്കുടകളുമായി മുതിർന്നവരും പാത്രിയർക്കാ പതാകയുമായി യുവജനങ്ങളും മഞ്ഞ, ചുമപ്പ് നിറമുള്ള ബലൂണുമായി കുട്ടികളും കത്തീഡ്രൽ പരിസരത്ത് അണിനിരപ്പോൾ വർണാഭമായ കാഴ്ചയായി മാറി. സമീപ ഇടവകയിൽനിന്നും നൂറുകണക്കിന് വിശ്വാസികളായിരുന്നു മലങ്കര മെത്രാപ്പോലീത്തയെ സ്വീകരിക്കാൻ മണർകാട് എത്തിയിരുന്നു.

കത്തീഡ്രൽ അംങ്കണത്തിൽ പ്രവേശിച്ച ശേഷം അദ്ദേഹം കിഴക്ക് വശത്തെ കൊടിമരത്തിൽ പാത്രിയർക്കാ പതാക ഉയർത്തി. തുടർന്ന് സ്വീകരണങ്ങൾ ഏറ്റുവാങ്ങി വിശ്വാസികളുടെ ഇടയിലൂടെ നടന്ന് കത്തീഡ്രലി​ന്റെ പടിഞ്ഞാറ് വശത്തെ വാതിലിലൂടെ ഉള്ളിൽ പ്രവേശിച്ചു. തുടർന്ന് സന്ധ്യാപ്രാർഥനയും വിശ്വാസ പ്രഖ്യാപന സമ്മേളനവും നടന്നു.

ശ്ലീഹന്മാരിൽ തലവനായ പരിശുദ്ധ പത്രോസ് ശ്ലീഹാ ഏറ്റുപറഞ്ഞ സത്യവിശ്വാസം ഉറക്കെ പ്രഖ്യാപിച്ച് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവക. “ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും ഉള്ളിടത്തോളം കാലം, പരി. അന്ത്യോഖ്യാ സിംഹാസനത്തോട് കൂറും ഭക്തിയും വിശ്വാസവും ഉള്ളവരായിരിക്കും എന്നും, പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള വിധേയത്വത്തിൽ എന്നാളും നിലനിൽക്കും എന്നും ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു…” അന്ത്യോഖ്യാ മലങ്കര ബന്ധം ഊട്ടി ഉറപ്പിച്ച് ഓരോ വിശ്വാസികളും തങ്ങളുടെ വിശ്വാസപ്രഖ്യാപനം നടത്തി. കത്തീഡ്രൽ സഹവികാരി ഫാ.എം.ഐ. തോമസ് മറ്റത്തിൽ വിശ്വാസ പ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു.

പുണ്യപ്പെട്ട പിതാക്കന്മാരാൽ പ്രഖ്യാപിതമായ പരിശുദ്ധ സഭയുടെ വിശ്വസപ്രമാണത്തോടും സഭയുടെ തലവൻ കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ സിംഹാസനത്തിൽ കാലാകാലങ്ങളിൽ ഭാഗ്യമോടെ വാണരുള്ളിവരുന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവാമാരാണെന്നും, ഇപ്പോൾ പരിശുദ്ധ സിംഹാസനാധിപതി ആയിരിക്കുന്ന ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയോടും ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയോടും മലങ്കര മെത്രാപ്പോലീത്താ ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായോടും ഇടവക മെത്രാപ്പോലീത്താ ഡോ.തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായോടും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിനോടും പരിശുദ്ധ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരോടും ചേർന്നു നിന്നുകൊണ്ടായിരുന്നു വിശ്വാസപ്രഖ്യാപനം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments