Tuesday, April 14, 2026
Homeഇന്ത്യപാന്‍കാര്‍ഡിലെ ഫോട്ടോ ഓണ്‍ലൈനായി വേഗത്തില്‍ മാറ്റാം.

പാന്‍കാര്‍ഡിലെ ഫോട്ടോ ഓണ്‍ലൈനായി വേഗത്തില്‍ മാറ്റാം.

പാന്‍കാര്‍ഡിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. വരുമാന നികുതി അടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങള്‍ ആദായനികുതി വകുപ്പ് ഉറപ്പാക്കുന്നത് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാനിലൂടെയാണ്. കാര്‍ഡ് ഉടമയുടെ പേര്, പിതാവിന്റെ പേര്, ജനന തീയതി, ഫോട്ടോ, ഒപ്പ്, ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നീ വിവരങ്ങള്‍, കാര്‍ഡ് ഇഷ്യു ചെയ്ത തീയതി ഈ വിവരങ്ങളെല്ലാം കാര്‍ഡില്‍ അടങ്ങിയിരിക്കുന്നു.
അതുകൊണ്ടുതന്നെ കാര്‍ഡിലെ വിവരങ്ങളെല്ലാം വ്യക്തമായിരിക്കേണ്ടതാണ്.

പാന്‍ കാര്‍ഡിലെ ചിത്രം അവ്യക്തമോ കാലഹരണപ്പെട്ടതോ ആണെങ്കില്‍ ഫോട്ടോ ഓണ്‍ലൈന്‍ വഴി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. സുഗമവും സുരക്ഷിതവുമായ വെരിഫിക്കേഷന് വേണ്ടി പാന്‍കാര്‍ഡിലെ ചിത്രം വ്യക്തമായിരിക്കേണ്ടത് അത്യാവശ്യമാണ്.

പാന്‍കാര്‍ഡിലെ ചിത്രം ഓണ്‍ലൈന്‍ വഴി അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെ
എന്‍എസ്ഡിഎല്‍ (NSDL), അല്ലെങ്കില്‍ UTIITSL എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പാന്‍കാര്‍ഡ് തിരുത്തല്‍/ അപ്‌ഡേറ്റ് ഓപ്ഷന്‍ ഹോം പേജില്‍ നിന്ന് തിരഞ്ഞെടുക്കുക.
കറക്ഷന്‍ ഫോം തിരഞ്ഞെടുക്കുക(ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള ഫോം 49A, പാന്‍ നമ്പര്‍, പേര്,ജനനതീയതി തുടങ്ങിയവ നല്‍കുക)

ഫോട്ടോ മാറ്റാനുളള ഓപ്ഷന്‍ തിരഞ്ഞെടുക്കുക
4.5 സെ.മീ x 3.5 സെ.മീ) സൈസിലുള്ള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ അപ് ലോഡ് ചെയ്യുക.

4KB ക്കും 300KB ക്കും ഇടയില്‍ ഫയല്‍ വലിപ്പം ക്രമീകരിക്കുക.
തിരിച്ചറിയാനുളള രേഖകള്‍ അപ്‌ഡേറ്റ് ചെയ്യുക
നല്‍കിയ എല്ലാ രേഖകളും ഒന്നുകൂടി ശരിയാണെന്ന് ഉറപ്പ് വരുത്താവുന്നതാണ്
അപേക്ഷാഫീസ് ഓണ്‍ലൈനായി അടയ്ക്കാം.

അടുത്തുള്ള പാന്‍ കേന്ദ്രം സന്ദര്‍ശിച്ച് ഓഫ്‌ലൈനായും ഫോട്ടോ മാറ്റാവുന്നതാണ്.അനുബന്ധ രേഖകള്‍ കൈവശം കരുതണമെന്ന് മാത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com