Tuesday, April 14, 2026
Homeഅമേരിക്കലോകസുന്ദരിപ്പട്ടം സ്വന്തമാക്കി തായ്‌ലൻഡ് സുന്ദരി ഒപൽ.

ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി തായ്‌ലൻഡ് സുന്ദരി ഒപൽ.

എഴുപത്തിരണ്ടാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി തായ്‌ലൻഡ് സുന്ദരി ഒപൽ സുചത. ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടന്ന ഗ്രാന്റ്റ് ഫിനാലെയിൽ എത്യോപ്യൻ സുന്ദരി ഹസ്സറ്റ് ഡെറിജി ഫസ്‌റ്റ്‌ റണ്ണറപ്പമായി.

കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന മിസ് വേൾഡ് മത്സരത്തിൽ കിരീടം സ്വന്തമാക്കിയ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന ഫിസ്കോവ വിജയിയെ കിരീടം അണിയിച്ചു.

മേയ് 7ന് തുടക്കമിട്ട മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്ത 108 പേരിൽ നിന്ന് യോഗ്യത നേടിയ നാൽപതു പേരാണ് അവസാനഘട്ടത്തിൽ മാറ്റുരച്ചത്.

മിസ് ഇന്ത്യ നന്ദിനി ഗുപ്‌തയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. അവസാന എട്ടുപേരിൽ ഇടം പിടിക്കാൻ നന്ദിനിക്കായില്ല. 2017ലെ ലോകസുന്ദരി മാനുഷി ഷില്ലർ, തെലുങ്ക് താരം റാണ ദഗുബാട്ടി എന്നിവരുൾപ്പെടെ ഒൻപതംഗ ജഡ്‌ജിങ് പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com