Sunday, September 15, 2024
Homeഇന്ത്യരണ്ട് ദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി മോദി സിം​ഗപ്പൂരിൽ; വരവേറ്റ് ഇന്ത്യൻ സമൂഹം.

രണ്ട് ദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി മോദി സിം​ഗപ്പൂരിൽ; വരവേറ്റ് ഇന്ത്യൻ സമൂഹം.

സിം​ഗപ്പൂർ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിലെത്തി. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി സിംഗപ്പൂരിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യയിലേക്കുള്ള നിക്ഷേപ സാധ്യതകൾ കൂട്ടുന്നതും ലക്ഷ്യമിട്ടാണ് സന്ദർശനം. സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് വൻ വരവേൽപ്പാണ് ഒരുക്കിയത്.

നാളെ പാർലമെന്റ് ഹൗസിൽ മോദിക്ക് ഔദ്യോഗിക സ്വീകരണം നൽകും. രാജ്യത്തെ പ്രധാന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബ്രൂണേ സുൽത്താനുമായുള്ള ഉഭയകക്ഷി ചർച്ചക്ക് ശേഷമാണ് മോദി സിംഗപ്പൂരിലെത്തിയത്. സിംഗപ്പൂരിൽ ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments