Wednesday, April 15, 2026
Homeഅമേരിക്കട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷ പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷ പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

സുമോദ് തോമസ് നെല്ലിക്കാല

ഫിലഡൽഫിയ: അമേരിക്കൻ മലയാളികൾക്കിടയിൽ ഇതിഹാസമായി മാറിയ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.

ആഗസ്ത് 31 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ (608 Welsh road, Philadelphia PA 19115) വിഭവ സമൃദ്ധമായ ഓണ സദ്യയോടു കൂടിയായിരിക്കും ആഘോഷ പരിപാടികൾക്ക് കൊടിയേറുക. തുടർന്ന് പഞ്ചാരി മേളത്തിന്റെ അകമ്പടിയോടു കൂടിയുള്ള ഘോഷയാത്ര, മെഗാ തിരുവാതിര, സാംസ്‌കാരിക സമ്മേളനം, കലാ സന്ധ്യ എന്നിവ അരങ്ങേറും. പരിപാടിയോടനുബബന്ധിച്ചു നടക്കുന്ന അവാർഡ് നൈറ്റിൽ തിരഞ്ഞെടുക്കപ്പെടുന്ന കർഷകർക്കും, സൗന്ദര്യ മത്സര വിജയികൾക്കും, അമേരിക്കൻ മലയാളികൾക്കിടയിലെ മികച്ച പ്രതിഭക്കുമുള്ള അവാർഡുകൾ സമ്മാനിക്കപ്പെടും.

സംഗീത വിസ്മയം നവനീത് ഉണ്ണികൃഷ്‍ണൻ, പ്രശസ്ത സിനിമാ താരം ശ്വേതാ മേനോൻ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും .

ഗ്രെയ്റ്റർ ഫിലാഡൽഫിയ – ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചോളം സംഘടനകളുടെ കൂട്ടായ്മയായ റ്റി കെ എഫ്, ഈ വർഷം ‘ആരവം 2024 ‘ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഓണാഘോഷ പരിപാടിയിലേക്ക് സകുടുംബം എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങക്ക്: അഭിലാഷ് ജോൺ (ചെയർമാൻ-267 701 3623 ), ബിനു മാത്യു (സെക്രട്ടറി- 267 893 9571), ഫിലിപ്പോസ് ചെറിയാൻ (ട്രെഷറർ- 215 605 7310), ജോബി ജോർജ് (ഓണം ചെയർമാൻ- 215 470 2400), വിൻസെൻറ്റ് ഇമ്മാനുവേൽ (പ്രോഗ്രാം കോർഡിനേറ്റർ- 215 880 3341) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. പരിപാടിയുടെ വിജയത്തിനായി ജോൺ പണിക്കർ, രാജൻ സാമുവേൽ, ജോർജ് നടവയൽ, സുരേഷ് നായർ, സാജൻ വർഗീസ്, അലക്സ് തോമസ്, ജോർജ് ഓലിക്കൽ, സുധാ കർത്താ, സുമോദ് റ്റി നെല്ലിക്കാല PRO -267 322 8527), റോണി വറുഗീസ്, തോമസ് പോൾ, ജോർജുകുട്ടി ലൂക്കോസ്, ജീമോൻ ജോർജ്, സാറാ ഐപ്പ്, ശോശാമ്മ ചെറിയാൻ, ബ്രിജിത്ത് വിൻസെൻറ്റ്, സെലിൻ ഓലിക്കൽ, അരുൺ കോവാട്ട്, അലക്സ് ബാബു, ആശാ അഗസ്റ്റിൻ, സദാശിവൻ കുഞ്ഞി എന്നിവരുൾപ്പെടുന്ന വിപുലമായ കമ്മറ്റി പ്രവർത്തിച്ചു വരുന്നു.

റിപ്പോർട്ട്: സുമോദ് തോമസ് നെല്ലിക്കാല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com