Tuesday, April 14, 2026
Homeകേരളംആരണ്യകം ഇക്കോ കഫെയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു

ആരണ്യകം ഇക്കോ കഫെയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു

കോന്നി : വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ആരണ്യകം ഇക്കോ കഫെയുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.കോന്നി- തണ്ണിത്തോട് റോഡിൽ പേരുവാലിയിൽ ബാംബൂ ഹട്ടിനോട് ചേർന്നാണ് ആരണ്യകം ഇക്കോ കഫേ നിർമ്മിക്കുന്നത്.

6.76 ലക്ഷം രൂപ ചിലവിൽ പെരുനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തിരിക്കുന്നത്.

ഭക്ഷണ ഹാൾ , അടുക്കള, സ്റ്റോർ റൂം ഉൾപ്പെടെയാണ് കഫെ നിർമ്മിക്കുന്നത്. കഫയ്ക്ക് ചുറ്റും ഇന്റർലോക്ക് ടൈലുകൾ വിരിക്കും. നിലവിൽ താൽക്കാലിക ഷെഡ്ഢിലായിരുന്നു കഫെ പ്രവർത്തിച്ചിരുന്നത്. പേരുവാലിയിൽ നടന്ന ചടങ്ങിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ആരണ്യകം ഇക്കോ കഫെയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി കെ സാമുവൽ അധ്യക്ഷത വഹിച്ചു. കോന്നി ഡി എഫ് ഓ ആയുഷ് കുമാർ കോറി ഐ എഫ് എസ്, കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ എസ് മനോജ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ നൗഷാദ്, വനസംരക്ഷണ സമിതി പ്രസിഡണ്ട് അജി കുമാർ,തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com