Sunday, October 13, 2024
Homeഇന്ത്യഅന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ആദരം അർപ്പിച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി

അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ആദരം അർപ്പിച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി

അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ആദരം അർപ്പിച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. ദില്ലി എകെജി ഭവനിൽ എത്തിയാണ് സോണിയാ ആദരമർപ്പിച്ചത്. യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനിൽ പൊതുദർ ശനത്തിന് വെച്ചിരിക്കുകയാണ്. ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ പൊതുദർശനം തുടരും. ശേഷം വിലാപയാത്രയോടെ ദില്ലി എയിംസിലെത്തി മൃതദേഹം കൈമാറും.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ദില്ലി എംയിസിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 3.05 ഓടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. യെച്ചൂരി വിടവാങ്ങുമ്പോൾ രാജ്യത്തിന് നഷ്ടമാകുന്നത് അവകാശപോരാട്ടങ്ങളിലെ മുന്നണിയിൽ നിന്ന നേതാവിനെയാണ്.

എസ്.എഫ്.ഐയിലൂടെ പൊതുജീവിതം ആരംഭിച്ച യെച്ചൂരി, രാജ്യത്തെ വിപ്ലവ പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി മാറിയത് ആകസ്മികമായല്ല. സിപിഐഎം ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി. 2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്.

ഉജ്ജ്വല പാര്‍ലമെന്റേറിയന്‍ കൂടിയായ യെച്ചൂരി തൊണ്ണൂറുകള്‍ തൊട്ട് ദേശീയ തലത്തില്‍ ജനാധിപത്യ മതേതര ചേരി കെട്ടിപ്പടുക്കുന്നതിന്റെ നെടുന്തൂണായിരുന്നു. ആധുനികകാലത്ത് ഇന്ത്യയില്‍ വിപ്ലവ പ്രസ്ഥാനത്തെ നയിക്കാന്‍ ഏറ്റവും ശക്തനും പ്രാപ്തനുമായ ഒരു നേതാവിനെയാണ് യെച്ചൂരി വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments