Wednesday, April 15, 2026
Homeകേരളംപാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അവതരിപ്പിച്ച് കെഎസ്ആര്‍ടിസി.

പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അവതരിപ്പിച്ച് കെഎസ്ആര്‍ടിസി.

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി പുതിയ പദ്ധതികളുമായി കെഎസ്ആര്‍ടിസി. ബസ്സുകളില്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അവതരിപ്പിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു.

ഈ സംവിധാനത്തിലൂടെ ബസ്സുകളിലെ യാത്രക്കാര്‍ക്ക് തല്‍സമയ സ്‌റ്റോപ്പ് വിവരങ്ങളും ബസ്സ് സമയ വിവരങ്ങളും ലഭ്യമാകും. കൂടാതെ പ്രധാന വാര്‍ത്തകള്‍, അറിയിപ്പുകള്‍, സന്ദേശങ്ങള്‍, വിനോദ പരിപാടികള്‍ എന്നിവയും യാത്രക്കാര്‍ക്ക് ഈ സംവിധാനത്തിലൂടെ ലഭ്യമാക്കും.

കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന വിവിധ സേവനങ്ങളും സൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങളും ഈ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലൂടെ പ്രദര്‍ശിപ്പിക്കും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 500 ബസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പിന്നീട് കൂടുതല്‍ ബസ്സുകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com