ഇടുക്കി ജലസംഭരണിയിലേക്കു മറ്റിടങ്ങളിൽ നിന്നു തിരിച്ചുവിടുന്ന മൗന സഖികളുടെ വിവരങ്ങൾ (Silent partners).
കല്ലാർ, & ) Sq.km
ഇരട്ടയാർ ) 255.8
അഴുത 16 .84
നാരകക്കാനം16.83
കുട്ടിയാർ 10. 42
വഴിക്കടവ് 6.00
വടക്കെപ്പുഴ 6.00.
ആകെ 311.89.
ഇതിൻ്റെ കൂടെ പ്രധാനമായിട്ടുള്ള
ഇടുക്കിയിലെ
649.30 square kilometre കൂടി ചേർത്താൽ961.19
Sq. km ആയി.
ഇത്രയും സ്ഥലത്തു പെയ്യുന്ന മഴ വെള്ളം ഒരു സംഭരണിയിൽ വന്നുചേരുമ്പോൾ അതിൻ്റെ ഭാരം കൊണ്ടു ഭൂമിയുടെ ഉള്ളിൽ പല കുഴപ്പങ്ങളുമുണ്ടായി ഭൂമികുലുക്കം ഉണ്ടാകാം .ചെറിയ ഷോക്കായി തുടങ്ങുന്ന അവ പിന്നീടു വർദ്ധിക്കാം. ഷോക്കുകളുടെ അളവെടുക്കാൻ ഉള്ള സംവിധാനങ്ങൾ ഉണ്ടാക്കി, പള്ളത്തുണ്ടായിരുന്ന റിസർച്ചു ഡയരക്ടറെ ചുമതലപ്പെടുത്തി.
ഇടുക്കി പദ്ധതി 3ഘട്ടങ്ങളിലായിട്ടാണ് നടപ്പാക്കിയത്.
ഒന്നാംഘട്ടത്തിൽ 130 മെഗാവാട്ടിൻ്റെ 3 ജനരേററർ സ്ഥാപിച്ചു. അതേ സമയത്തു തന്നെ വേറെ 3 എണ്ണം കൂടി സ്ഥാപിക്കാനുള്ള സിവിൽ ജോലികളും തീർത്തു.
പവർ ഹൗസും അവിടെ ചെല്ലാനുള്ള മാർഗ്ഗങ്ങളും വെള്ളം കളയാനുള്ള വഴികളുമെല്ലാം ഭൂമിയുടെ ഉള്ളിലാണ്. 141മീറ്റർ നീളവും 20 മീറ്റർ വീതിയും
34.6 മീററർ ഉയരവുമുള്ള പവർ ഹൗസു കേവേണും( വലിയ ഗുഹ) ഭൂമിക്കടിയിലാണ്.
ഇടുക്കി പദ്ധതിയിലെ ഓരോന്നും സമാനതകളില്ലാത്ത മായാജാലങ്ങളാണ്.
പുരപ്പുറ വൈദ്യുതിയിലേക്കു ആളുകൾ തിരിഞ്ഞതോടെ, പകൽസമയങ്ങളിൽ കേരളത്തിൽ വൈദ്യുതി ഉല്പാദനം കൂടുതലാണ്. അതുപയോഗിച്ചു കൂടുതൽ പമ്പ്ഡ് സ്റ്റോറേജ് സ്കീമു കളാണ് കേരളത്തിൻ്റെ ഇന്നത്തെയും നാളത്തെയും ആവശ്യം.
ഇടുക്കി പദ്ധതിയിൽ എൻ്റെ സേവനങ്ങൾ താഴെ പറയുന്ന മേഖലകളിലായിരുന്നു. 4, 5, 6 ജനറേറ്ററുകളുടെ സ്ഥാപനവും ഉദ്ഘാടനവും. കല്ലാർ ,ഇരട്ടയാർ നാരകക്കാനം ഡൈവർഷൻസ്. ഭൂമികുലുക്ക അളവുകളെ സംബന്ധിച്ച പ്രശ്ന പരിഹാരങ്ങൾ.
എഞ്ചിനീയർ വി. രങ്കനാഥന്റെ ദീർഘ വീക്ഷണത്തോടെയുള്ള സമാനതകളില്ലാത്ത ആസൂത്രണ വൈദഗ്ദ്ധ്യവും, കേന്ദ്രമന്ത്രി Dr. K L റാവുവിൻ്റെ നേതൃത്വവും സംസ്ഥാനമന്ത്രി ശ്രീ എം.എൻ. ഗോവിന്ദൻ നായരുടെ നിശ്ചയദാർഢ്യവും ഒരു കൂട്ടം എൻജിനിയറുമാരുടെ അഹോരാത്ര പരിശ്രമവുമാണ് മഹത്തായ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ വിജയ രഹസ്യം.
1975-1977 കാലത്തെ അടിയന്തിരാവസ്ഥ പദ്ധതി വേഗത്തിൽ ചെയ്തു തീർക്കുന്നതിനു പരോക്ഷമായി സഹായിച്ചു.
റ്റി. ആർ. ജോണി, മുൻ ചീഫ് എൻജിനിയർ ,ഇരിങ്ങാലക്കുട നോർത്ത് 680 125
trjohny@gmail.com



