Wednesday, April 8, 2026
Homeകേരളംആലപ്പുഴ ദേശീയപാതയിൽ എരമല്ലൂരിന് സമീപം കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിച്ച് 40 ഓളം പേർക്ക് പരിക്കേറ്റു

ആലപ്പുഴ ദേശീയപാതയിൽ എരമല്ലൂരിന് സമീപം കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിച്ച് 40 ഓളം പേർക്ക് പരിക്കേറ്റു

ആലപ്പുഴ: ദേശീയപാതയിൽ എരമല്ലൂരിന് സമീപം കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിച്ച് 40 പേർക്ക് പരിക്ക്. . ഇതിൽ ആറ് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പോകുകയായിരുന്ന ടോറസ് ലോറിക്ക് പിന്നിൽ കൊല്ലത്ത് നിന്നു പാലക്കാടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സുപ്പാർ ഫാസ്റ്റ് ബസാണ് ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ ആറ് പേരെ കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് 22 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com