Wednesday, April 8, 2026
Homeഇന്ത്യമോദിയുടെ മൗനത്തെ വിമര്‍ശിച്ച് ആഗോള മാധ്യമങ്ങള്‍.

മോദിയുടെ മൗനത്തെ വിമര്‍ശിച്ച് ആഗോള മാധ്യമങ്ങള്‍.

ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങൾ. ആഗോളസംഘർഷങ്ങള്‍ പെരുകുമ്പോള്‍ ഇന്ത്യ സ്വീകരിക്കുന്ന നയതന്ത്ര നിലപാടാണ് ചോദ്യംചെയ്യപ്പെടുന്നത്.

ഡൽഹിയിലെ ഇറാൻ എംബസിയിൽ വിദേശസെക്രട്ടറി അനുശോചന രേഖയിൽ ഒപ്പിട്ടെങ്കിലും പ്രധാനമന്ത്രി മോദി വ്യക്തിപരമായ ഒരു പ്രസ്‌താവനയും ഇതുവരെ നടത്തിയിട്ടില്ല. ബോധപൂര്‍വമുള്ള ഈ നടപടി പശ്ചിമേഷ്യൻ സംഘർഷത്തിൽ നിഷ്‌പക്ഷത പുലർത്തുന്ന രാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. അമേരിക്കയെയും ഇസ്രയേലിനെയും പിണക്കാതിരിക്കാനുള്ള മോദിയുടെ പരിശ്രമമാണിത് –‘അൽ ജസീറ’ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ അധിനിവേശ നയങ്ങളെ നടപടികളെ വിമർശിക്കാനുള്ള വിമുഖതയാണ് മോദിയുടെ മൗനമെന്ന് ‘ദ ഗാർഡിയൻ’ പറയുന്നു. അമേരിക്കയുമായും ഇസ്രയേലുമായുള്ള പ്രതിരോധ-, സാങ്കേതിക മേഖലയിലെ സഹകരണം നിലനിർത്താനുള്ള “കണക്കുകൂട്ടിയുള്ള സംയമനം’ ആണിതെന്ന് റോയിട്ടേഴ്സ് വിലയിരുത്തുന്നു.

പ്രധാന ഊർജ പങ്കാളിയും മധ്യേഷ്യയിലേക്കുള്ള തന്ത്രപ്രധാനമായ കവാടവുമായ ഇറാനുമായുള്ള ബന്ധം തകരാന്‍ മോദിയുടെ നിലപാട് വഴിവയ്‌ക്കുമെന്ന് രാഷ്‌ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ആഗോള കാര്യങ്ങളിൽ വിശ്വസനീയ ശബ്‌ദമായി നിലനില‍്ക്കാനുള്ള ഇന്ത്യയുടെ ശേഷി ഇതോടെ ചോദ്യംചെയ്യപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com