Wednesday, April 8, 2026
Homeകേരളംകൊല്ലത്ത് വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു; അപകടം വീട്ടിലേക്ക് മത്സ്യം വാങ്ങാൻ പോയപ്പോൾ.

കൊല്ലത്ത് വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു; അപകടം വീട്ടിലേക്ക് മത്സ്യം വാങ്ങാൻ പോയപ്പോൾ.

കൊല്ലം : വീട്ടിലേക്ക് മത്സ്യം വാങ്ങാൻ പോയ വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു. കുലശേഖരപുരം കടത്തൂർ ദേവാലയത്തിൽ (കൊച്ചാൻ്റയ്യത്ത് കിഴക്കതിൽ) നടേശൻ്റെ ഭാര്യ വിജിയാണ് (49) മരിച്ചത്.

ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. വവ്വാക്കാവ് മണപ്പള്ളി റോഡിൽ പഞ്ചമി ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. ബൈക്കിടിച്ച് റോഡിൽ വീണ വിജിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വഴി മധ്യേ മരണപ്പെടുകയായിരുന്നു. മൃതശരീരം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. ഇന്ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.കരുനാഗപ്പള്ളി പോലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com