Wednesday, April 8, 2026
Homeഇന്ത്യഡിസംബർ 31നുള്ളിൽ ആധാറുമായിബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് നിശ്ചലം;എങ്ങനെഓൺലൈനായി ബന്ധിപ്പിക്കാം.

ഡിസംബർ 31നുള്ളിൽ ആധാറുമായിബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് നിശ്ചലം;എങ്ങനെഓൺലൈനായി ബന്ധിപ്പിക്കാം.

ന്യൂ ഡൽഹി: പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. 2026 ജനുവരി 1 മുതൽ ലിങ്ക് ചെയ്യാത്തവരുടെ പാൻപ്രവർത്തനരഹിതമാകും. ഇത് നികുതിഫയ ലിംഗുകൾ,ബാങ്ക്അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, മറ്റ്സാമ്പത്തികപ്രവർത്തനങ്ങൾ എന്നിവയെ ബാധിച്ചേക്കാം. പാൻ കാർഡ്ബന്ധിപ്പിക്കാത്തവർക്ക് ഡിസംബർ 31ന് ശേഷം എന്ത് സംഭവിക്കും? എങ്ങനെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാം? പരിശോധിക്കാം.

സമയപരിധി കഴിഞ്ഞാൽ ആധാറുമായിബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ്പ്രവർത്തനരഹിതമാകും. മാത്രമല്ല പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്ത വ്യക്തികൾക്ക് 1,000 രൂപ വരെ പിഴയും നൽകേണ്ടി വരും. ഇതിന് പുറമെ പാൻ കാർഡ് ഉപയോഗിച്ചുള്ള ദൈനദിനപ്രവർത്തനങ്ങളെയും ഇത് ബാധിക്കും.

ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാൻ സാധിക്കില്ല, ഉയർന്ന ടിഡിഎസ്/ടിസിഎസ് അടയ്ക്കണം, ടിസിഎസ്/ടിഡിഎസ് സർട്ടിഫിക്കറ്റുകൾ ലഭ്യമാകില്ല,ബാങ്ക്അക്കൗണ്ടുകൾ തുറക്കുന്നതിലും ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾഎടുക്കുന്നതിലും പ്രശ്നങ്ങൾ, 50,000 രൂപയിൽ കൂടുതൽ പണം നിക്ഷേപിക്കാൻസാധിക്കില്ലഉൾപ്പെടയുള്ളകാര്യങ്ങളിലാണ് തടസം നേരിടുക.

പാൻ-ആധാർഓൺലൈനായി എങ്ങനെ ലിങ്ക് ചെയ്യാം.

* ആദായനികുതി ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിച്ച് ‘ലിങ്ക് ആധാർ’ ഓപ്ഷൻ തെരഞ്ഞെടുക്കുക.

* നിങ്ങളുടെ ആധാർ നമ്പർ, പാൻ എന്നിവ നൽകി വാലിഡേറ്റ് ചെയ്യുക.

* നിർദ്ദേശിച്ച പ്രകാരം OTP നൽകി 1,000 രൂപ അടയ്ക്കുക.

* കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക.

* ലിങ്ക് ആധാർ ഓപ്ഷന് കീഴിൽമുമ്പത്തെപ്പോലെനിങ്ങളുടെവിശദാംശങ്ങൾ നൽകുക.

* ‘നിങ്ങളുടെ പേയ്‌മെന്റ് വിശദാംശങ്ങൾ പരിശോധിച്ചു’ എന്ന് പറയുന്ന ഒരു പോപ്പ് അപ്പ് വരും. തുടരുക ക്ലിക്കുചെയ്യുക.

* വിശദാംശങ്ങൾ നൽകുക.

* എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം നിങ്ങളുടെ ആധാർ പരിശോധിക്കാൻ സമ്മതിക്കുക.

* തുടർന്ന് 6 അക്ക OTP നൽകി ലിങ്ക് ആധാർ ഓപ്ഷനുകൾ ക്ലിക്ക് ചെയ്യുക. വാലിഡേറ്റ് ക്ലിക്ക് ചെയ്യുക.

* പാൻ കാർഡും ആധാർ കാർഡും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും മാത്രമാണ് ഈ പ്രക്രിയക്ക് ആവശ്യമാ യിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com