Wednesday, April 8, 2026
Homeഇന്ത്യകളിക്കളത്തിലും രാജ്യസ്നേഹം! ദേശീയഗാനം മുഴങ്ങിയപ്പോൾ കളി മറന്ന് അറ്റൻഷനായി നിന്ന് കൊച്ചുബാലൻ; കയ്യടിച്ച് സോഷ്യൽമീഡിയ.

കളിക്കളത്തിലും രാജ്യസ്നേഹം! ദേശീയഗാനം മുഴങ്ങിയപ്പോൾ കളി മറന്ന് അറ്റൻഷനായി നിന്ന് കൊച്ചുബാലൻ; കയ്യടിച്ച് സോഷ്യൽമീഡിയ.

ഡൽഹി: സ്കൂൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കെ ദേശീയഗാനം മുഴങ്ങിയപ്പോൾ അത്ഭുതകരമായ അച്ചടക്കം പാലിച്ച ഒരു കൊച്ചുബാലന്റെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്. ദശലക്ഷക്കണക്കിന് ആളുകളുടെ പ്രശംസ പിടിച്ചുപറ്റിയ കുട്ടിയുടെ പ്രവൃത്തി വലിയൊരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.

കുറച്ചു കുട്ടികൾ ഒരു സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതാണ് വീഡിയോയിലുള്ളത്. പെട്ടെന്ന് സ്പീക്കറിലൂടെ ദേശീയഗാനം മുഴങ്ങിക്കേട്ടു, ഇത് കേട്ടയുടനെ കുട്ടി കളിച്ചുകൊണ്ടിരുന്ന അതേ പൊസിഷനിൽ ദേശീയഗാനം അവസാനിക്കുന്നതുവരെ നിൽക്കുകയാണ്. ഗാനം അവസാനിച്ചതും കളി തുടരുകയും ചെയ്തു. മൈതാനത്തുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളും അറ്റൻഷനായി നിൽക്കുന്നതും വീഡിയോയിൽ കാണാം.

കുട്ടിക്കാലം മുതലേ ലഭിച്ച മികച്ച മൂല്യങ്ങളും മാതൃരാജ്യത്തോടുള്ള സ്നേഹവുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ഇന്റർനെറ്റ് ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.ആരും കാണാനില്ലാത്തപ്പോഴും, ആരും നിർബന്ധിക്കാതെയും ആ കുട്ടി കാണിച്ച ഈ മര്യാദ വലിയൊരു സന്ദേശമാണ് നൽകുന്നതെന്നും നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com