Wednesday, April 8, 2026
Homeഇന്ത്യ'രാഹുൽ ഗാന്ധിയേയും 25 കോൺഗ്രസ് എംപിമാരേയും വെടിവച്ച് കൊല്ലും'; ഭീഷണി, ഒരാൾ പിടിയിൽ.

‘രാഹുൽ ഗാന്ധിയേയും 25 കോൺഗ്രസ് എംപിമാരേയും വെടിവച്ച് കൊല്ലും’; ഭീഷണി, ഒരാൾ പിടിയിൽ.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും മറ്റ് 25 കോൺഗ്രസ് എംപിമാരേയും വെടിവച്ചു കൊല്ലുമെന്നു ഭീഷണി. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഭീഷണി. രാജ് സിങ് എന്നയാളെയാണ് രാജസ്ഥാൻ പൊലീസ് കോട്ടയിൽ നിന്നു കസ്റ്റഡിയിൽ എടുത്തത്. ഇയാൾ കർണി സേനയുടെ വക്താവാണെന്നു സൂചനയുണ്ട്.

പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും 25 കോൺഗ്രസ് എംപിമാരും ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയെ ആക്ഷേപിച്ച് സംസാരിച്ചതിൽ ബിജെപി, കർണിസേന പ്രവർത്തകർ കുപിതരാണെന്നു വിഡിയോയിൽ ഇയാൾ പറയുന്നുണ്ടെന്നു മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

ഇത്തരത്തിലുള്ള സംഭവം ഇനിയും ആവർത്തിക്കപ്പെട്ടാൽ ആ എംപിമാരുടെ വീടുകൾതല്ലിത്തകർക്കും .രാഹുലിന്റെ ആജ്ഞഅനുസരിച്ചാണ്സ്പീക്കറുംപ്രതിപക്ഷാംഗങ്ങളും തമ്മിലുണ്ടായ വിവാദം ഉണ്ടായത് എന്നാണ് താൻവിശ്വസിക്കുന്നതെന്നു വിഡിയോയിൽ പറയുന്നു.ഇനിഅത്തരം സംഭവമുണ്ടായാൽ രാഹുലിനെ വീട്ടിൽ കയറി വെടിവച്ചു കൊല്ലുമെന്നും ഇയാൾ വിഡിയോയിൽ ഭീഷണി മുഴക്കുന്നു.

25 എംപിമാരേയും 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കിൽ എംപിമാരെ ഒന്നിനു പിന്നാലെ ഒന്നായി വെടിവച്ച് കൊല്ലുമെന്നുമാണ് ഭീഷണി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com