Wednesday, April 8, 2026
Homeഅമേരിക്കഈജിപ്തിലെ കെയ്‌റോയിൽ അന്താരാഷ്ട്ര കാർഷിക പ്രദർശനമേള നടന്നു

ഈജിപ്തിലെ കെയ്‌റോയിൽ അന്താരാഷ്ട്ര കാർഷിക പ്രദർശനമേള നടന്നു

ഈജിപ്തിലെ കെയ്‌റോയിൽ നടക്കുന്ന സഹാറ അന്താരാഷ്ട്ര കാർഷിക പ്രദർശനമേളയുടെ 37-ാമത് പതിപ്പിൽ, ‘ഇന്ത്യൻ കയർ പവലിയൻ’, ഈജിപ്തിലെ ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്തു. 2025 സെപ്റ്റംബർ 14 മുതൽ 16 വരെ കെയ്‌റോയിലെ ഈജിപ്ത് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലാണ് (ഇഐഇസി) അന്താരാഷ്ട്ര കാർഷിക പ്രദർശനമേള സംഘടിപ്പിച്ചിരിക്കുന്നത്.

ചടങ്ങിൽ, ഈജിപ്തിലെ ഇന്ത്യൻ അംബാസഡർ സുരേഷ് കെ. റെഡ്ഡി ഇന്ത്യൻ കയർ പവലിയൻ ഉദ്ഘാടനം ചെയ്യുകയും കയർ സംരംഭകരുടെ സ്റ്റാളുകൾ സന്ദർശിച്ച് അവരുമായി സംവദിക്കുകയും ചെയ്തു. ഈജിപ്തിലെ ഇന്ത്യൻ എംഎസ്എംഇകളുടെ പങ്കാളിത്തത്തെ അദ്ദേഹം പ്രശംസിക്കുകയും ഇന്ത്യൻ കയർ ഉൽപ്പന്നങ്ങളുടെ കയറ്റുമതി സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുള്ള വിലയേറിയ നിർദ്ദേശങ്ങൾ പങ്കു വെക്കുകയും ചെയ്തു.പുതിയ വിപണികൾ കണ്ടെത്താനും ആഗോളതലത്തിൽ സാന്നിധ്യം ശക്തിപ്പെടുത്താനും അദ്ദേഹം സംരംഭകരെ പ്രോത്സാഹിപ്പിച്ചു.

ഇന്ത്യയിൽ നിന്നുള്ള പത്ത് സംരംഭകർ പ്രദർശനത്തിൽ പങ്കെടുത്തു. എംഎസ്എംഇ മന്ത്രാലയ ഡയറക്ടറും കയർ ബോർഡ്സെക്രട്ടറിയുമായ അരുൺ ജ്ഞാനശേഖരൻ ആണ് ഇന്ത്യൻ എംഎസ്എംഇ പ്രതിനിധി സംഘത്തെ നയിച്ചത്.

ഉദ്ഘാടന വേളയിൽ, കയർ ബോർഡിലെ സീനിയർ സയന്റിഫിക് ഓഫീസർ ഡോ. വിവേക് പ്രസാദ് ഷാ, ഇന്ത്യൻ കയർ ഉൽപ്പന്നങ്ങളുടെ നേട്ടങ്ങളെയും , കയർപിത്ത് പോലുള്ളവയുടെ കയറ്റുമതി സാധ്യതകളെയും കുറിച്ച് വിശദീകരിച്ചു. ഈജിപ്തിലെ കാർഷിക, പൂന്തോട്ടപരിപാലന മേഖലകളിൽ പ്രയോജനകരമായ നൂതന കയർ അധിഷ്ഠിത ഉൽപ്പന്നങ്ങൾ, പരിപാടിയിൽ ഇന്ത്യൻ സംരംഭങ്ങൾ പ്രദർശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com