Saturday, September 7, 2024
Homeകേരളംസി.കെ. വിദ്യാസാഗറിന്റെ മകൾ ഡോ. ധന്യ സാഗർ അന്തരിച്ചു.

സി.കെ. വിദ്യാസാഗറിന്റെ മകൾ ഡോ. ധന്യ സാഗർ അന്തരിച്ചു.

തൊടുപുഴ (ഇടുക്കി): എസ്എൻഡിപി യോഗം മുൻ പ്രസിഡന്റ് അഡ്വ. സി.കെ.വിദ്യാസാഗറിന്റെ മകൾ കോഴിക്കോട് നടക്കാവ് നെടുങ്ങാടി ഗാർഡൻസ് റോഡിൽ ഡോ. ധന്യ സാഗർ (44) അന്തരിച്ചു.

സംസ്കാരം ഇന്ന് (21-04-2024-ഞായർ) ഉച്ചയ്ക്ക് 12:00-ന് തൊടുപുഴ അമ്പലം റോഡിലുള്ള ചെങ്ങാങ്കൽ വീട്ടുവളപ്പിൽ.

തലയിൽ അർബുദബാധയെത്തുടർന്ന് ഒന്നര വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കോഴിക്കോട് നടക്കാവിൽ എസ്ബി ഡെന്റൽ ക്ലിനിക് നടത്തുകയായിരുന്നു.
ഭർത്താവ്: ഡോ. സുരേഷ് ബാബു.
മാതാവ്: പരേതയായ ആനന്ദവല്ലി.

മകൾ: ഗൗരി സുരേഷ്.
സഹോദരങ്ങൾ: ഡോ. സൗമ്യ സാഗർ, പരേതനായ സന്ദീപ് സാഗർ, അഡ്വ. മിഥുൻ സാഗർ, രോഹിണി സാഗർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments