Wednesday, April 8, 2026
Homeസിനിമവിജയ്‌യുടെ 'GOAT'-ൽ അനുഷ്ക NO പറഞ്ഞ കഥാപാത്രത്തിൽ തൃഷ.

വിജയ്‌യുടെ ‘GOAT’-ൽ അനുഷ്ക NO പറഞ്ഞ കഥാപാത്രത്തിൽ തൃഷ.

വിജയ്‌യുടെ ‘GOAT’-ൽ അനുഷ്ക NO പറഞ്ഞ കഥാപാത്രത്തിൽ തൃഷ… ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ മാസം പതിനെട്ടാം തിയതി മുതൽ..

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രമായ ‘GOAT’-ൽ വിജയ്‌ക്കൊപ്പം മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ‘യോഗി’ ബാബു, സ്നേഹ, ലൈല, മോഹൻ, ജയറാം തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നുള്ള വാർത്ത അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഇതിൽ വിജയ്‌യുടെ ഒരു കഥാപാത്രത്തിനൊപ്പം അഭിനയിക്കാൻ അനുഷ്‌കയുമായി ചിത്രത്തിന്റെ ടീം സംസാരിച്ചു എന്നും എന്നാൽ അനുഷ്‌ക അത് നിരസിക്കുകയാണ് ചെയ്തതെന്നുമുള്ള ഒരു വാർത്ത ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

‘വേട്ടൈക്കാരൻ’ എന്ന ചിത്രത്തിൽ അനുഷ്‌ക വിജയിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അനുഷ്ക ‘NO’ പറഞ്ഞതിനെ തുടർന്ന് ഇപ്പോൾ തൃഷ ആ കഥാപാത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചിട്ടുണ്ടത്രെ! ‘GOAT’-ന്റെ അടുത്ത ഷെഡ്യൂൾ ഷൂട്ടിങ്ങിൽ തൃഷ പങ്കു ചേരുമെന്നാണ് റിപ്പോർട്ട്.

എന്നാൽ ഈ വാർത്തയെ സ്ഥിരീകരിച്ച് ഇതുവരെ യാതൊരു ഔദ്യോഗിക റിപ്പോർട്ടും പുറത്തുവന്നിട്ടില്ല. അനുഷ്‍ക ഇപ്പോൾ മലയാളത്തിൽ ഒരുങ്ങി വരുന്ന, ജയസൂര്യ നായകനാകുന്ന ബ്രമ്മാണ്ട ചിത്രമായ ‘കടമറ്റത്തു കത്തനാരി’ൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇതിനായി അനുഷ്‌ക്കയ്ക്ക് 5 കോടിയാണത്രെ ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. അനുഷ്ക അഭിനയിക്കുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണ് ഇത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com