കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാൻ യുദ്ധക്കപ്പൽ. മാർച്ച് 4 മുതൽ ഇറാന്റെ പടക്കപ്പലായ IRIS ലവാൻ കൊച്ചിയിലുണ്ട്. സാങ്കേതിക തകരാറുകൾ മൂലം മൂന്നാം പടക്കപ്പലായ ഐആർഐഎസ് ലവാൻ കൊച്ചിയിൽ അടുപ്പിക്കാൻ അനുമതി തേടി ഇറാൻ ഇന്ത്യയെ സമീപിച്ചിരുന്നു.ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് (IRIS) ദേനയ്ക്ക് നേരെ അമേരിക്കൻ ആക്രമണം ഉണ്ടാകുന്നതിന് ദിവസങ്ങൾക്ക് മുൻപായിരുന്നു ഇറാൻ ഇന്ത്യയെ സമീപിച്ചത്. അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂവിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു IRIS ലവാൻ.
2026 ഫെബ്രുവരി 28-നാണ് കപ്പൽ അടിയന്തരമായി അടുപ്പിക്കണമെന്ന ആവശ്യം ഇറാൻ ഉന്നയിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു, . തുടർന്ന് മാർച്ച് 1-ന് ഇന്ത്യൻ അധികൃതർ ഇതിന് അനുമതി നൽകുകയും മാർച്ച് 4-ന് കപ്പൽ കൊച്ചിയിൽ എത്തുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാർക്ക് നിലവിൽ കൊച്ചിയിലെ നേവൽ ഫെസിലിറ്റികളിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.



