Saturday, March 28, 2026
Homeകഥ/കവിതശിവഗംഗ (കവിത) ✍ സിനി ഐസക്ക്

ശിവഗംഗ (കവിത) ✍ സിനി ഐസക്ക്

 

സിനി

തിരുമൗലി മൂടുന്ന ജടാസഞ്ചയത്തിലീ
ഹിമവാന്റെ പുത്രിക്കിടം നൽകിയല്ലോ!
നിത്യപ്രണയത്തിൻ
ചിരകാലമുദ്രയായി
ത്രൈലോക്യനാഥൻ്റെ തൃപ്രസാദം.

പാദമുദ്ര
ചാർത്തിയെന്നോളങ്ങളെന്നുമേ
പരിശുദ്ധമാക്കി നീ മാറ്റിയല്ലോ.
പ്രപഞ്ചം നിറയും മഹാധ്യാനവേളയിൽ
ധരണിക്കിണങ്ങുന്ന പ്രകൃതിയാക്കി.

പാപങ്ങൾ കഴുകുന്ന തീർത്ഥമായി
മണ്ണിലെൻ ജന്മാന്തരങ്ങൾ
സഫലമാക്കി.

ഓംകാരനാദമായ് ചേരുന്നു ഞാനിതാ
ഒഴുകിപ്പരക്കുന്ന തീരങ്ങളിൽ.

കർണ്ണങ്ങളിൽ വീഴുമക്ഷരക്കൂട്ടങ്ങൾ
കേൾക്കുന്നു പഞ്ചാക്ഷരിയായ് .
കണ്ണിൽത്തെളിയുംനിന്നാത്മരൂപങ്ങൾ
കണ്ണുനീരെല്ലാം തുടച്ചിരുന്നു.

നിറയുന്ന നെഞ്ചിലെ കദനഭാരങ്ങളും
നിൻമുന്നിൽനേദ്യങ്ങൾതന്നെയാവും.

പൂർണ്ണേന്ദു ശോഭിക്കുന്നാ
മഹാമൗലിയിൽ
പൂർണയായി മാറിടും ഞാനുമിന്ന് .

മണ്ണിലെൻ ഓളങ്ങൾ തൊട്ടിടും
വേളയിൽ
മുന്നിൽ ത്തെളിഞ്ഞിതാ
ചിൻമയഭാവമായ്.

എന്നുമാ ശിരസ്സിന്നലങ്കാരമുദ്രയായി
സ്വയം ഞാനൊഴുകിടാം ഗംഗയായി !

ഐസക്ക്✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com