കീവ് ഉക്രയ്നിനെതിരായ ആക്രമണം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പുതുവർഷത്തിന്റെ ആരംഭത്തിൽ ഉക്രയിനിൽ ഉടനീളം 90 ഡ്രോൺ വിക്ഷേപിച്ചു.
അതിർത്തി നഗരമായ ബെൽഗൊറോഡിനു നേരെയുണ്ടായ ഷെല്ലാക്രമണത്തിനു പകരം ഉക്രയ്ന് കൂടുതൽ ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്ന് പുടിൻ പറഞ്ഞു. ഞങ്ങൾ ആക്രമണം കടുപ്പിക്കും. റഷ്യൻ ജനതയ്ക്കെതിരായ ഒരു ആക്രമണവും ശിക്ഷിക്കപ്പെടാതെ പോകില്ല–- പുടിൻ പറഞ്ഞു.