Saturday, March 28, 2026
Homeപുസ്തകങ്ങൾശ്രീമതി പത്മിനി ശശീധരന്റെയും, ലതിക ഹരിഹരന്റെയും പുസ്തക പ്രകാശനം

ശ്രീമതി പത്മിനി ശശീധരന്റെയും, ലതിക ഹരിഹരന്റെയും പുസ്തക പ്രകാശനം

മലയാളി മനസ്സ് കുടുംബത്തിലെ ഒരു അംഗമായ ശ്രീമതി പത്മിനി ശശീധരന്റെയും സഹോദരി ലതിക ഹരിഹരന്റെയും പുസ്തക പ്രകാശനം ഒരുമിച്ചു നടക്കുന്നു . ഒക്ടോബർ 29 ബുധനാഴ്ച രാവിലെ കൂർക്കഞ്ചേരി ഇവൻസ് ഹൌസിൽ വെച്ചു, കണ്ണൂരിലെ പായൽ ബുക്സ് പ്രസാധനം നടത്തിയ പത്മിനി ശശിധരന്റെ രണ്ടാമത്തെ പുസ്തകവും ആദ്യ കഥാസമാഹാരവുമായ “ഗുന്താപ്പി കൊസ്റാണ്ടെയ്” എന്ന പുസ്തകത്തിന്റെയും ലതിക ഹരിഹരന്റെ നാടോടി എന്ന പുസ്തകത്തിന്റെയും പ്രകാശനകർമ്മം തൃശൂർ കൂർക്കഞ്ചേരി സോമിൽ റോഡിലുള്ള ഇവൻറ്സ് ഹൗസ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മണിക്ക് നടക്കുന്നു. ഡോ.ബാലഗോപാൽ, പ്രസിഡന്റ്, പാറമേക്കാവ് ദേവസ്വം (Retd. ചീഫ് സയന്റിസ്റ് ആൻഡ് റിസർച്ച് ഡയറക്ടർ, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി.).
ഉദ്ഘാടനം നിർവഹിക്കുന്നു.

പ്രിയ സുഹൃത്തും എഴുത്തുകാരനും മുൻ എംപിയുമായ ശ്രീ ടി എൻ പ്രതാപൻ പുസ്തകമായ “ഗുന്താപ്പി കൊസ്റാണ്ടെയ്” എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം നിർവഹിക്കുന്നു. പുസ്തകം സ്വീകരിക്കുന്നത് സഹോദരി ശ്രീമതി അമ്മിണി രാമദാസ് ആണ്. ലതിക ഹരിഹരന്റെ ആദ്യ പുസ്തകമായ നാടോടി എന്ന നോവലിന്റെ പ്രകാശന കർമ്മം അതേ വേദിയിൽ ഗായകനും കവിയും സംഗീതസംവിധായകനും ആയ ശ്രീ അജയ് ഗോപാൽ നിർവഹിക്കുന്നു. പുസ്തകം ഏറ്റുവാങ്ങുന്നത് ലതികയുടെ ഭർതൃ മാതാവ് ശ്രീമതി ലക്ഷ്മി എൻ നായർ ആണ്.

Rtn വിജയരാജ മല്ലിക ( സാഹിത്യ അക്കാദമി അംഗം), ശ്രീമതി സജ്ന ഷാജഹാൻ (എഴുത്തുകാരി) ,ചന്ദ്രികാ മേനോൻ (എഴുത്തുകാരി), മനോജ് കാട്ടകാമ്പാൽ(കവി, പബ്ലിഷർ) എന്നിവരുടെ സ്നേഹസാന്നിദ്ധ്യം ചടങ്ങിനു മാറ്റുകൂട്ടുന്നു.

RELATED ARTICLES

2 COMMENTS

  1. പുസ്തകം വായിക്കാൻ ആഗ്രഹം ഉള്ളവർ എന്നെ അറിയിക്കുമല്ലോ

Leave a Reply to Padmini Saseedharan Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com